ദുഖം വിമാനത്താവളം  പാസഞ്ചര്‍ ടെര്‍മിനലിന്‍െറ  നിര്‍മാണം തുടങ്ങി

മസ്കത്ത്: ദുഖം വിമാനത്താവളപദ്ധതിയുടെ മൂന്നാം പാക്കേജായ പാസഞ്ചര്‍ ടെര്‍മിനലിന്‍െറ നിര്‍മാണം തുടങ്ങിയതായി ഗതാഗത-വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. 5600 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ പ്രതിവര്‍ഷം അഞ്ചുലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളുംവിധമാണ് നിര്‍മിക്കുന്നത്. താഴത്തെനിലയില്‍ റീട്ടെയ്ല്‍ ഒൗട്ട്ലെറ്റുകള്‍, റസ്റ്റാറന്‍റുകള്‍, മറ്റ് സേവനോപാധികള്‍ എന്നിവയാണ് ഒരുക്കുക. പാസഞ്ചര്‍ ടെര്‍മിനലില്‍നിന്ന് വിമാനങ്ങളിലേക്ക് യാത്രക്കാര്‍ക്ക് പോകാന്‍ നാലു പാസേജുകളും ഒരുക്കും. 38 മീറ്റര്‍ ഉയരത്തിലുള്ള എയര്‍ കണ്‍ട്രോള്‍ ടവര്‍, നാവിഗേഷന്‍ കേന്ദ്രം, വിമാനങ്ങളുടെ സര്‍വിസിനും അറ്റകുറ്റപ്പണിക്കുമുള്ള സംവിധാനം, അഗ്നിശമന യൂനിറ്റ് എന്നിവയുള്ള എയര്‍ നാവിഗേഷന്‍ കോംപ്ളക്സും നിര്‍മിക്കും.   
 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.