മസ്കത്ത്: ‘ഇന്ത്യ-ഒമാന്‍ സൗഹൃദം’ എന്ന പ്രമേയത്തില്‍ സീബ് ഇന്ത്യന്‍ സ്കൂളിന്‍െറ 14ാം വാര്‍ഷികദിനാഘോഷം നടന്നു.
ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. ബി.ഒ.ഡി ചെയര്‍മാന്‍ വിത്സന്‍ ജോര്‍ജ്, സീബ് ഇന്ത്യന്‍ സ്കൂളിന്‍െറ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ചുമതലയുള്ള എന്‍. ശ്രീധര്‍, ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളുടെ വിദ്യാഭ്യാസ ഉപദേഷ്ടാവ് മാത്യു എബ്രഹാം, സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് ബൈജു കോശി, മറ്റ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്കൂള്‍ ഗായകസംഘം ആലപിച്ച ദേശീയഗാനത്തോടെ ഇന്തോ-ഒമാന്‍ സൗഹൃദവിഷയത്തെ കോര്‍ത്തിണക്കി കിന്‍റര്‍ഗാര്‍ട്ടന്‍ മുതല്‍ സീനിയര്‍ സെക്കന്‍ഡറിവരെയുള്ള മുന്നൂറോളം കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ നാഗേഷ് കേല്‍ക്കര്‍ സ്കൂള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ മികച്ചവിജയം കൈവരിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.