മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഞായറാഴ്ച ജര്‍മനിയിലേക്ക് പുറപ്പെടും. വൈദ്യപരിശോധനക്കുവേണ്ടിയാണ് ജര്‍മനിയിലേക്ക് പോകുന്നതെന്ന് ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ചുരുങ്ങിയ ദിവസത്തേക്കായിരിക്കും സന്ദര്‍ശനമെന്നും പ്രസ്താവനയിലുണ്ട്. 2014 ജൂലൈയില്‍ സുല്‍ത്താന്‍ ഖാബൂസ് എട്ടുമാസത്തെ ചികിത്സക്കായി ജര്‍മനിയിലേക്ക് പോയിരുന്നു.
ചികിത്സ പൂര്‍ത്തിയാക്കി ആരോഗ്യവാനായി 2015 മാര്‍ച്ചിലാണ് സുല്‍ത്താന്‍ ഒമാനില്‍ തിരിച്ചത്തെിയത്. 2014 നവംബര്‍ 18ന് രാജ്യത്തിന്‍െറ 44ാം ദേശീയദിനാഘോഷത്തില്‍ ജനതക്ക് അഭിവാദ്യമര്‍പ്പിച്ച് അദ്ദേഹം നല്‍കിയ വിഡിയോ സന്ദേശം ഒൗദ്യോഗിക ചാനലായ ഒമാന്‍ ടി.വി സംപ്രേഷണം ചെയ്തിരുന്നു. ദേശീയദിനാഘോഷങ്ങളില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. മാര്‍ച്ചില്‍ തിരിച്ചുവന്ന അദ്ദേഹത്തെ രാജ്യത്തെ ജനങ്ങള്‍ ആഘോഷത്തോടെയാണ് വരവേറ്റത്. തെരുവുകള്‍ തോറും ഘോഷയാത്രയും മധുരപലഹാര വിതരണവും കൂട്ടപ്രാര്‍ഥനയും നടന്നു. അടുത്തിടെ മന്ത്രിസഭാ യോഗം അടക്കം നിരവധി പരിപാടികളില്‍ സുല്‍ത്താന്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായ പരിപാടികളിലും സുല്‍ത്താന്‍ സന്നിഹിതനായിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തിരിച്ചത്തെിയ സുല്‍ത്താനെ നാടും നഗരവും ഹാര്‍ദമായി സ്വീകരിച്ചിരുന്നു. റോയല്‍ വിമാനത്താവളത്തിലിറങ്ങിയ സുല്‍ത്താനെ ഏറെ സന്തോഷത്തോടെ ജനങ്ങള്‍ വരവേറ്റിരുന്നു. തെരുവുകളില്‍ പ്രകടനങ്ങള്‍ നടത്തിയും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയും ബലിമൃഗങ്ങളെ അറുത്തും മറ്റുമാണ് ആരോഗ്യവാനായി തിരിച്ചത്തെിയ സുല്‍ത്താന് ജനങ്ങള്‍ ആദരവ് പ്രകടിപ്പിച്ചിരുന്നത്.
ജര്‍മനിയിലെ ചികിത്സക്കിടെ 2014ലെ ദേശീയ ദിനത്തോടനുബന്ധിച്ച് സുല്‍ത്താന്‍ രാജ്യത്തെ അഭിസംബോധനം ചെയ്തതും സുല്‍ത്താനേറ്റില്‍ ആവേശം പകര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.