സീബ് ഇന്ത്യന്‍ സ്കൂളില്‍ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു

മസ്കത്ത്: സീബ് ഇന്ത്യന്‍ സ്കൂളിലെ നവീകരിച്ച സീനിയര്‍ വിങ് ലൈബ്രറി ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 
സ്കോര്‍ ഫൗണ്ടേഷന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ജോര്‍ജ് എബ്രഹാം, സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് ബൈജു കോശി, മാനേജ്മെന്‍റ് കമ്മിറ്റിയംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനത്തിലേക്കുള്ള മികച്ച വഴിയൊരുക്കിയ അധ്യാപകരെയും ബയോളജി വിഭാഗം കോഓഡിനേറ്റര്‍ അനാമിക ശര്‍മയെയും ഒമാനി ലൈബ്രേറിയന്മാരായ ബസ്മ, ഫാത്തിമ എന്നിവരെയും വില്‍സന്‍ ജോര്‍ജ് അഭിനന്ദിച്ചു. വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുപരീക്ഷകളില്‍ പങ്കെടുക്കുന്നതിന് സഹായിക്കുന്ന രൂപത്തിലുള്ളതാണ് ലൈബ്രറിയെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എന്‍സൈക്ളോപീഡിയകള്‍, മാഗസിനുകള്‍, ഓഡിയോ വിഷ്വല്‍ സംവിധാനം, ഭാഷാ കളികള്‍, റഫറന്‍സ് ഗ്രന്ഥങ്ങള്‍ തുടങ്ങിയവയുടെ വലിയ ശേഖരമാണ് ലൈബ്രറിയില്‍ ഒരുക്കിയിരിക്കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.