ബ്ളാക് ആന്‍ഡ് വൈറ്റ് കേരള ഫുട്ബാള്‍ ഫെസ്റ്റിവല്‍ 26ന് 

മസ്കത്ത്: ഒമാനിലെ ആദ്യ പ്രവാസി ഫുട്ബാള്‍ ക്ളബായ ബ്ളാക്ക് ആന്‍ഡ് വൈറ്റ് കേരളയുടെ ആഭിമുഖ്യത്തിലുള്ള ഫുട്ബാള്‍ ഫെസ്റ്റിവല്‍ ഈ മാസം 26ന് നടക്കും. വാദി കബീറിലെ മസ്കത്ത് ക്ളബിലാണ് ഏകദിന ഫുട്ബാള്‍ മാമാങ്കം അരങ്ങേറുക. ടൂര്‍ണമെന്‍റില്‍ ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 20 ഇന്ത്യന്‍ ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 7.30നാണ് മത്സരം ആരംഭിക്കുക. എട്ട് അംഗങ്ങളാണ് ഒരു ടീമിലുണ്ടാവുക. 
ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടക്കുക. ലീഗ് അടിസ്ഥാനത്തിലാണ് ആദ്യ റൗണ്ട്. രണ്ടാം റൗണ്ട് മുതല്‍ നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും. ബ്ളാക്ക് ആന്‍ഡ് വൈറ്റ് കേരളക്കുവേണ്ടി നാഷനല്‍ ഗെയിംസില്‍ കേരളത്തിനുവേണ്ടി ബൂട്ടുകെട്ടിയ വാഹിദ് സാലി, ഷൈജുമോന്‍ തുടങ്ങിയവര്‍ കളത്തിലിറങ്ങും. ബ്ളാക്ക് ആന്‍ഡ് വൈറ്റ് അക്കാദമി ഫുട്ബാള്‍ ടൂര്‍ണമെന്‍റും ഇതോടൊപ്പം അരങ്ങേറും. വളര്‍ന്നുവരുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബ്ളാക്ക് ആന്‍ഡ് വൈറ്റ് കേരളയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച അക്കാദമിയുടെ കീഴില്‍ പരിശീലനം തേടുന്ന കുട്ടികളെ ആറു ടീമുകളായി തിരിച്ചാണ് ഈ ടൂര്‍ണമെന്‍റ് നടക്കുക. 
അന്‍സാര്‍ ഇബ്രാഹീമിന്‍െറയും ഗംഗാധരന്‍െറയും നേതൃത്വത്തിലാണ് അക്കാദമിയില്‍ പരിശീലനം നടക്കുന്നത്. ക്ളബ് പ്രസിഡന്‍റ് ഫൈസല്‍ വയനാട്, സെക്രട്ടറി ഷാനവാസ് കൊച്ചിന്‍, വൈസ് പ്രസിഡന്‍റ് കബീര്‍ ചാവക്കാട്, കമ്മിറ്റി ഭാരവാഹികളായ രാജീവ്, അമീര്‍, അന്‍വര്‍, പ്രധാന സ്പോണ്‍സര്‍മാരായ ഡോട്ട് സേഫ്റ്റി മാനേജിങ് ഡയറക്ടര്‍ ഫിറോസ്, ബ്ളാക്ക് ആന്‍ഡ് വൈറ്റ് കേരള ക്യാപ്റ്റന്‍ ആസാദ്, കളിക്കാരായ വാഹിദ് സാലി, അമല്‍, ഇയാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.