രാജ്യത്ത് ഇന്നുമുതല്‍  മഴക്ക് സാധ്യത

മസ്കത്ത്: തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യത. മൂന്നുദിവസം കാലാവസ്ഥാ വ്യതിയാനം തുടരും. രാജ്യത്ത് അനുഭവപ്പെടുന്ന ഉയര്‍ന്ന അന്തരീക്ഷമര്‍ദം മൂലമാണ് കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുക. 
ഇതിന്‍െറ ഫലമായി വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുസന്തം, ബുറൈമി, ദാഹിറ ഗവര്‍ണറേറ്റുകളിലാണ് കാലാവസ്ഥ വ്യതിയാനം ആരംഭിക്കുക. ക്രമേണ മസ്കത്ത്, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ എന്നിവിടങ്ങളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും ചില ഭാഗങ്ങളില്‍ തിരമാലകള്‍ രണ്ടുമുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ പൊങ്ങാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. മഴയുണ്ടാകുമ്പോള്‍ വേണ്ടത്ര മുന്‍ കരുതലുകളെടുക്കണമെന്നും വാദികള്‍ മുറിച്ചുകടക്കരുതെന്നും വാഹനങ്ങള്‍ വാദിയില്‍ ഇറക്കരുതെന്നും സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു. മീന്‍പിടിത്തക്കാര്‍ കടലില്‍ പോവരുതെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും അറിയിപ്പിലുണ്ട്. അതിനിടെ ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച കനത്ത മഴ പെയ്തു. സുവൈഖ്, സുമൈല്‍, അല്‍ അവാബി, ഒൗഫ്, ശത്താന്‍ എന്നിവിടങ്ങളിയാണ് കനത്ത മഴ പെയ്തത്. കനത്ത മഴ കാരണം വാദികള്‍ കരകവിഞ്ഞൊഴുകിയിരുന്നു. ഇതുകാരണം പല ഭാഗങ്ങളിലും ഗതാഗത തടസ്സവുമുണ്ടായി. റുസ്താഖ്, സുമൈല്‍, സൈഖ്, മദാ എന്നിവിടങ്ങളിലും മഴ പെയ്തു. പല ഭാഗങ്ങളിലും ഞായറാഴ്ച ഉച്ചക്കുശേഷം മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.