മസ്കത്ത്: മലയാളം മിഷന്‍ ഒമാന്‍ ചാച്റ്ററിന്‍െറ ലോക മലയാള യാത്രക്ക് പയ്യന്നൂര്‍ മലയാള ഭാഷാ പാഠശാലയില്‍ വരവേല്‍പ് നല്‍കി.
‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന സന്ദേശവുമായി മസ്കത്തില്‍നിന്നാരംഭിച്ച ഭാഷാ പ്രയാണത്തിന് നല്‍കിയ സ്വീകരണത്തില്‍ പയ്യന്നൂര്‍ എം.എല്‍.എ സി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പാഠശാലാ ഡയറക്ടര്‍ ടി.പി.ഭാസ്കര പൊതുവാള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
യാത്രയുടെ നേതൃസ്ഥാനത്തുള്ള അന്‍വര്‍ ഫുല്ല, അജിത് പനച്ചിയില്‍, സദാനന്ദന്‍ എന്നിവരെ മന്ത്രി ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. കിളിമാനൂര്‍ രാമവര്‍മ്മത്തമ്പുരാന്‍ സംഗീത വിരുന്നൊരുക്കി. ബാലചന്ദ്രന്‍ കൊട്ടോടി ‘അക്ഷര മാന്ത്രികം’ എന്ന പ്രത്യേക പരിപാടി അവതരിപ്പിച്ചു. കരിവെള്ളൂര്‍ നാരായണന്‍, ക്രിസ്റ്റല്‍ ഗ്രൂപ് എംഡി. ലതാ നമ്പൂതിരി, മിനി ജയന്‍, ജഗഷ് കുവൈറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു. പാണപ്പുഴ പത്മനാഭപ്പണിക്കര്‍ സ്വാഗതവും ബിജു ഭാസ്കര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.