വീട്ടിനുള്ളില്‍ ഭോജനശാല:  18 പേര്‍ പിടിയില്‍

ഷാര്‍ജ: താമസിക്കാനായി വാടകക്ക് എടുത്ത വീട് കേന്ദ്രമാക്കി ഭോജനശാല നടത്തിയ 18 ഏഷ്യക്കാരെ ഷാര്‍ജ നഗരസഭ അധികൃതര്‍ പിടികൂടി. ഷാര്‍ജ റോളക്കടുത്തുള്ള അല്‍ മാരിജ ഭാഗത്താണ് വീട്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഭോജന ശാല കണ്ടത്തെിയത്. 18 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഭക്ഷണം പാചകം ചെയ്യലും വില്‍ക്കലും ഓര്‍ഡര്‍ സ്വികരിക്കലുമെല്ലാം ഇതിനകത്ത് തന്നെയായിരുന്നു. ആയിരത്തിലധികം കിലോ വിവിധ ഭക്ഷ്യോത്പന്നങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവയിലധികവും ഭക്ഷ്യ യോഗ്യമല്ലാത്തതായിരുന്നു. ഇവ അധികൃതര്‍ നശിപ്പിച്ചു. നടത്തിപ്പുകാരന് 5000 ദിര്‍ഹം പിഴയിട്ടതായി അധികൃതര്‍ പറഞ്ഞു. ഇവിടെ പാചകം ചെയ്യുന്ന ഭക്ഷണം വിവിധ ലേബര്‍ ക്യാമ്പുകളിലേക്കാണ് എത്തിച്ചിരുന്നത്. 
നഗരസഭയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഇവിടെക്കുള്ള വെള്ളം, വൈദ്യുതി ബന്ധങ്ങള്‍ അധികൃതര്‍ വിഛേദിച്ചു. അല്‍ മാരിജ ഭാഗത്ത് ബാച്ച്ലര്‍മാര്‍ക്ക് താമസിക്കാന്‍ അനുവാദമില്ലാത്ത മേഖലയാണ്. എന്നാല്‍ കുടുംബങ്ങള്‍ക്ക് മാത്രം താമസാനുമതിയുള്ള പലഭാഗത്തും ബാച്ച്ലര്‍മാര്‍ താമസിക്കുന്നതായി അധികൃതര്‍ പറഞ്ഞു.  ഇത്തരം സംഭവങ്ങള്‍ പിടിക്കപ്പെട്ടാല്‍ പിഴയും അനുബന്ധ നിയമ നടപടികളും കൈകൊള്ളുമെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.