മസ്കത്ത്: ഷാര്‍ജ കല്‍ബയില്‍ ഒമാന്‍ സ്വദേശികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കത്തിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ, അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
ബസ് ഡ്രൈവറുടെ ഒരു വയസ്സുള്ള കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. എട്ടു വയസ്സുള്ള ബാലനും 95 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സ്ത്രീയുമാണ് മരിച്ചത്. 23 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഖല്‍ബ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇറാനില്‍നിന്ന് ഖസബ് വഴി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടത്തില്‍പെട്ടത്. ഹെയര്‍പിന്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് റോഡിന്‍െറ മതിലില്‍ ഇടിച്ചശേഷം ഒരു വശത്തേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ഉടന്‍ ബസിന് തീപിടിക്കുകയും ചെയ്തു. കത്തുന്ന ബസില്‍ നിന്ന് തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്. വിവരമറിഞ്ഞത്തെിയ പൊലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ വൈകാതെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ സ്ഥിതി മെച്ചപ്പെട്ടാല്‍ തുടര്‍ ചികിത്സക്കായി ഒമാനിലേക്ക് കൊണ്ടുപോകുമെന്ന് ഒമാന്‍ എംബസി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.