മസ്കത്ത്: മസ്കത്തിനടുത്ത് അല്‍ഖൂദില്‍ ശനിയാഴ്ച അര്‍ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികളടക്കം അഞ്ചുപേര്‍ മരിച്ചു. റോഡരികില്‍ നിന്നവരുടെ മേല്‍ കാര്‍ പാഞ്ഞുകയറിയാണ് ദുരന്തമുണ്ടായത്. മലപ്പുറം പെരിന്തല്‍മണ്ണ കുന്നപ്പിള്ളി തെക്കുംപുറത്ത് മുഹമ്മദിന്‍െറ മകന്‍ സൈനുല്‍ ആബിദീന്‍ (34), പാലക്കാട് നെന്മാറ കയറാടി അറുപറമ്പത്ത് വീട്ടില്‍ എ.കെ. ഉമ്മറിന്‍െറ മകന്‍ ഷാനവാസ് (30) എന്നിവരാണ് മരിച്ചത്. രണ്ടു പൊലീസുകാരും ഇടിച്ച കാറിലുണ്ടായിരുന്ന സ്വദേശി യുവാവുമാണ് മരിച്ച മറ്റു മൂന്നുപേര്‍. അല്‍ഖൂദില്‍ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലക്ക് സമീപം ശനിയാഴ്ച അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. വാഹനമോടിച്ച സ്വദേശി യുവാവ് പൊലീസ് കസ്റ്റഡിയിലാണ്. അല്‍ഖൂദിലെ കെ.എഫ്.സി ഒൗട്ട്ലെറ്റിലെ ഡെലിവറി ജോലിക്കാരാണ് മരിച്ച മലയാളികള്‍. കാര്‍ ഇടിച്ചുകയറിയ ശബ്ദം കേട്ട് സര്‍വകലാശാലയില്‍ ജോലിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആംബുലന്‍സില്‍ അഞ്ചുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷാനവാസും ആബിദും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് സൂചന. എട്ടുവര്‍ഷമായി ഇരുവരും മസ്കത്തിലുണ്ട്.
ഹൈറുന്നീസയാണ് സൈനുല്‍ ആബിദീന്‍െറ മാതാവ്. ഭാര്യ: ജമീല. മക്കള്‍: ശിഫ സറിന്‍, ഹനീന. നാട്ടില്‍ അവധിക്ക് പോയിരുന്ന ആബിദ് ഒരുമാസം മുമ്പാണ് തിരിച്ചത്തെിയത്. പരേതയായ നബീസയാണ് ഷാനവാസിന്‍െറ മാതാവ്. സഹോദരങ്ങള്‍: നദീറ, സല്‍മ, സുബൈര്‍. വിവാഹം ഉറപ്പിച്ച ഷാനവാസ് നവംബറില്‍ നാട്ടില്‍പോകാനിരിക്കുകയായിരുന്നു. ഷാനവാസും കുടുംബവും ആദ്യം തൃശൂര്‍ ചേര്‍പ്പിലായിരുന്നു താമസിച്ചിരുന്നത്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലയക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.