മസ്കത്ത്: ‘പുണ്യ വസന്തത്തിന്‍െറ പ്രവാസകാലം’ എന്ന കാമ്പയിന്‍െറ ഭാഗമായി മസ്കത്ത് ഇസ്ലാഹി സെന്‍റര്‍ ടേബ്ള്‍ടോക് സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി ജരീര്‍ പാലത്ത് പ്രവാസ കൗമാരം: വസ്തുതകള്‍, പരിഹാരങ്ങള്‍ എന്ന വിഷയത്തില്‍ ആമുഖ ഭാഷണം നടത്തി. കൗമാരം വഴിതെറ്റാതിരിക്കാന്‍ ധാര്‍മികതയുടെ ശിക്ഷണം അനിവാര്യമാണെന്ന് ചര്‍ച്ച അഭിപ്രായപ്പെട്ടു.
ആദ്യ പാഠശാലയായ ഗൃഹാന്തരീക്ഷത്തില്‍നിന്ന് തന്നെ ഇതിന് മാതൃക കാണിക്കാന്‍ രക്ഷകര്‍ത്താക്കള്‍ തയാറാകണം. സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം നന്മയുടെ മാര്‍ഗത്തിലേക്ക് പരിവര്‍ത്തിപ്പിച്ച് ധാര്‍മികതയുടെ വ്യാപനത്തിന് വഴിയൊരുക്കണമെന്നും വിവിധ സംഘടനാ പ്രധിനിധികള്‍ അഭിപ്രായപ്പെട്ടു. വിവിധ സംഘടനകളെ പ്രധിനിധാനം ചെയ്ത് പി.എ.വി. അബൂബക്കര്‍ ഹാജി (കെ.എം.സി.സി), എം. ഇദ്രീസ്, നബീല്‍ (കെ.ഐ.എ), നാഫിഅ് വാഫി (സുന്നി സെന്‍റര്‍), സഫറുല്ല, അബ്ദുറസാഖ് (ഐ.ഐ.സി), നൗഷാദ് പത്തനംതിട്ട, അബ്ദുഷുക്കുര്‍ (സോഷ്യല്‍ ഫോറം), അബ്ദുല്‍ ഖാലിക്, സൈദ് മുഹമ്മദ് (സിജി), അബ്ദുലത്തീഫ് പറക്കോട്ടില്‍, അബ്ദുല്‍ കരീം (ഇസ്ലാമിക് സെന്‍റര്‍), ഫലാഹുദ്ദീന്‍ അബ്ദുസലാം, അഹ്മദ് സി.എം.കെ (ഇസ്ലാഹി സെന്‍റര്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എം.ഐ.സി പ്രസിഡന്‍റ് ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
സിദ്ദീഖ് കൂളിമാട് ഖിറാഅത്ത് നടത്തി. സിറാജ് ഞെലാട്ട് സ്വാഗതവും അക്ബര്‍ സ്വാദിഖ് ഉപസംഹാരപ്രസംഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.