ഇന്ത്യയില്‍ കുടുങ്ങിയ സ്വദേശിയെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍  ഇടപെടണമെന്ന് മകന്‍

മസ്കത്ത്: പ്രായപൂര്‍ത്തിയത്തൊത്ത യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുടുങ്ങി ഇന്ത്യയില്‍ കഴിയുന്ന സ്വദേശിയെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍തല ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യവുമായി മകന്‍. 60കാരനായ റാഷിദ് അല്‍ മദ്സാരിയാണ് ഹൈദരാബാദില്‍ വീട്ടുതടങ്കലില്‍ കഴിയുന്നത്. 2014ല്‍ അറസ്റ്റിലായി മൂന്നുമാസം ജയിലില്‍ അടച്ചശേഷം ജാമ്യം നല്‍കിയെങ്കിലും ഒമാനിലേക്ക് വരാന്‍ അനുവദിക്കാതെ വീട്ടുതടങ്കലില്‍ ആക്കുകയായിരുന്നു. ഹൃദ്രോഗമടക്കം ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന പിതാവിനെ തിരികെയത്തെിക്കാന്‍ ഇടപെടണമെന്ന മകന്‍ സലീമിന്‍െറ ആവശ്യം പ്രാദേശിക പത്രങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പിതാവ് പ്രായപൂര്‍ത്തിയത്തൊത്തയാളെ വിവാഹം കഴിക്കാന്‍ ശ്രമിച്ചെന്നത് തെറ്റായ ആരോപണമാണ്. 20 വയസ്സ് പ്രായമുള്ള യുവതിയെയാണ് വിവാഹം ആലോചിച്ചത് എന്നതിന്‍െറ രേഖകള്‍ കൈവശമുണ്ട്. ഒമാന്‍ അധികൃതര്‍ റാഷിദ് അല്‍ മദ്സാരിക്ക് അഭിഭാഷകന്‍െറ സേവനം ലഭ്യമാക്കിയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി സമാന കുറ്റകൃത്യത്തിന് മൂന്ന് സ്വദേശികളെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്തിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.