ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഖുര്‍ആന്‍  വിജ്ഞാനപരീക്ഷ സംഘടിപ്പിച്ചു 

മസ്കത്ത്: ‘ഖുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗദീപം’ എന്ന സന്ദേശവുമായി ഇന്ത്യന്‍ ഇസ്ലാഹി ഒമ്പതാമത് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു. 
കെ.എന്‍.എം പ്രസിദ്ധീകരിച്ച മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിലെ ജുസ്അ് ഒമ്പത് അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. പരീക്ഷാ കണ്‍ട്രോളര്‍ ഷെമീര്‍ ചെന്ത്രാപ്പിന്നി, അബ്ദുല്‍ ഖാദര്‍ കാസര്‍കോട്, സി.എല്‍. സഫറുല്ല, ബദറുല്‍ മുനീര്‍, നൗഷാദ് മൗലവി, അബ്ദുല്‍നാസര്‍, ഷൗകത്ത് നിസ്വ, ഫഹദ് കണ്ണൂര്‍, അബ്ദുലത്തീഫ് കാസര്‍കോട് തുടങ്ങിയവര്‍ വിവിധ സെന്‍ററുകളില്‍ നേതൃത്വം നല്‍കി. 
പരീക്ഷയോടനുബന്ധിച്ച്  സെന്‍ററുകളില്‍ നോമ്പുതുറയും സംഘടിപ്പിച്ചു. വിജയികള്‍ക്ക് വിമാനടിക്കറ്റ് ഉള്‍പ്പെടെ ധാരാളം സമ്മാനങ്ങളാണ് നല്‍കുന്നത്. ഖുര്‍ആന്‍ പഠനം കൂടുതല്‍ ലളിതവും ജനകീയവുമാക്കുകയെന്നതാണ് പരീക്ഷയുടെ  ലക്ഷ്യമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡണ്ട് മുഹമ്മദ് അഷ്റഫ് ഷാഹി പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.