മസ്കത്ത്: റമദാന്‍ പകുതി പിന്നിട്ടതോടെ വില വര്‍ധന നിയന്ത്രിക്കാനും ലഭ്യത ഉറപ്പാക്കുന്നതിനുമായി വിപണിയില്‍ നിരീക്ഷണം കര്‍ക്കശമാക്കിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. വിലനിയന്ത്രണത്തിന് കര്‍ശനമായ മാനദണ്ഡങ്ങളാണ് നിലവിലുള്ളത്.
അവശ്യസാധനങ്ങളുടെ വില മതിയായ കാരണമില്ലാതെയോ അതോറിറ്റിയില്‍നിന്ന് എഴുതി നല്‍കിയ അനുവാദമില്ലാതെയോ കൂട്ടാന്‍ സാധിക്കില്ളെന്ന് അതോറിറ്റി ഉപഭോക്തൃ സേവന, മാര്‍ക്കറ്റ് നിരീക്ഷണ സമിതി ഡെപ്യൂട്ടി ചെയര്‍മാന്‍ ഒമര്‍ ഫൈസല്‍ അല്‍ ജഹ്ദമി അറിയിച്ചു. അതോറിറ്റി മവേല സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ സുസജ്ജമായ ഓഫിസ് തുറന്നിട്ടുണ്ട്. ഉപഭോക്താക്കള്‍ അധികനിരക്ക് നല്‍കേണ്ടിവരുന്നില്ളെന്ന് ഉറപ്പാക്കാന്‍ ഇന്‍സ്പെക്ടര്‍മാര്‍ മുഴുവന്‍ സമയവും ഡ്യൂട്ടിയില്‍ ഉണ്ട്.
നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. നിയമലംഘനം കണ്ടത്തെിയാല്‍ 800 റിയാല്‍ പിഴ ചുമത്തും. വിലകൂട്ടി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ഓരോ ദിവസവും എന്ന കണക്കില്‍ പിഴ ഇരട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും റമദാനില്‍ ആവശ്യക്കാര്‍ കൂടുതലുണ്ട്. എന്നാല്‍, ഇവയുടെ വിലയില്‍ കര്‍ശനമായ നിയന്ത്രണം സാധ്യമല്ലാത്ത അവസ്ഥയുണ്ട്. ജി.സി.സി രാഷ്ട്രങ്ങളില്‍നിന്നും മറ്റും ട്രെയ്ലറില്‍ കൊണ്ടുവരുന്ന സാധനങ്ങളുടെ വിലയിലാണ് ഇടപെടല്‍ പറ്റാത്തത്. ഇന്ധനവില വര്‍ധനവിനൊപ്പം മറ്റു രാജ്യങ്ങളിലെ സാധന ലഭ്യതയെയും ഇവിടത്തെ ആവശ്യവുമെല്ലാം വിലയില്‍ പ്രതിഫലിക്കുമെന്ന് അല്‍ ജഹ്ദമി പറഞ്ഞു. അംഗീകൃത കടകളില്‍നിന്ന് മാത്രമേ പഴങ്ങളും പച്ചക്കറികളും വാങ്ങാന്‍ പാടുള്ളൂ. യാര്‍ഡുകളിലും മറ്റും ഉപേക്ഷിച്ച സാധനങ്ങള്‍ കുറഞ്ഞ വിലക്ക് തെരുവുകച്ചവടക്കാര്‍ വിറ്റഴിക്കുന്നുണ്ട്. ഇത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അല്‍ ജഹ്ദമി പറഞ്ഞു. 10 റിയാലില്‍ താഴെ മാത്രം വില വരുന്ന ഇഫ്താര്‍, സുഹൂര്‍ കിറ്റുകള്‍ക്ക് ഈ വര്‍ഷം ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. നോമ്പുതുറക്കും ഇടയത്താഴത്തിനും ഉപയോഗിക്കാന്‍ കഴിയുന്ന വിഭവങ്ങളടങ്ങിയ കിറ്റ് ഒമ്പത് പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും സൂപ്പര്‍മാര്‍ക്കറ്റുകളുടെയും സഹകരണത്തോടെയാണ് വിപണിയിലിറക്കുന്നത്.
മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഭക്ഷണസാധനങ്ങള്‍ അടക്കമുള്ളവയുടെ ലഭ്യത ഉറപ്പാക്കുന്നുണ്ട്. കാരണമില്ലാതെ വില വര്‍ധിപ്പിക്കില്ളെന്ന് പ്രമുഖ ചില്ലറ വിപണന സ്ഥാപനങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അല്‍ ജഹ്ദമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.