സലാല: ഐ.എം.ഐ. ആഭിമുഖ്യത്തില്‍ ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ നടന്ന ഇഫ്താര്‍ സംഗമം സലാലയിലെ സാമൂഹിക സാംസ്്കാരിക പ്രവര്‍ത്തകര്‍ക്ക് സ്നേഹ-സൗഹൃദം പങ്കുവെക്കാനുള്ള വേദിയായി. മനസ്സിനെ സംസ്കരിക്കാനും സഹജീവി സ്്നേഹം വളര്‍ത്താനുമുള്ള പരിശീലനമാണ് വ്രതാനുഷ്ഠാനത്തിലൂടെ ലഭിക്കുന്നതെന്ന് റമദാന്‍ സന്ദേശം നല്‍കിയ അര്‍ഷദ് കെ.പി. പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ മന്‍പ്രീത് സിങ് ആശംസ നേര്‍ന്നു. ഡോ. നിഷ്താര്‍, ആര്‍.എം. ഉണ്ണിത്താന്‍ (മലയാള വിഭാഗം), അബ്ദുല്‍ അസീസ് ഹാജി മണിമല, മുഹമ്മദ് നജീബ്(കെ.എം.സി.സി), ബാബുരാജ്, വിനയകുമാര്‍(കൈരളി), ഇന്ത്യന്‍ വെല്‍ഫെയര്‍ ഫോറം പ്രസിഡന്‍റ് യു.പി. ശശീന്ദ്രന്‍, സനാദനന്‍, ഫാദര്‍ ജോസ് ചെമ്മണ്‍ (ഓര്‍ത്തഡോക്സ് സഭ), സുരേഷ് മേനോന്‍, സി.പി. സുരേന്ദ്രന്‍ (സര്‍ഗവേദി), ഫാദര്‍ തോമസ് എബ്രഹാം (മാര്‍ത്തോമ സഭ), എ.പി. കരുണന്‍ (തണല്‍), ഫാദര്‍ അജി സാമുവല്‍ (സി.എസ്.ഐ സഭ), റസ്സല്‍ മുഹമ്മദ്, ഷജീര്‍ ഖാന്‍ (ടിസ), ഗോപകുമാര്‍ വി.ജി., ജി.വി.കെ. നായര്‍, (എന്‍.എസ്.എസ്.), ഫാദര്‍ സൈജു സാം(ജാക്കബൈറ്റ്്), എന്‍ജിനീയര്‍ കെ.ജെ. ജോര്‍ജ്(ചീഫ് ടൗണ്‍ പ്ളാനര്‍), അബ്്ദുല്‍ അസീസ് (ബദര്‍ അല്‍സമ ഹോസ്പിറ്റല്‍), അന്‍സാര്‍ കെ.പി.(യാസ്), മന്‍സൂര്‍ (സോക്കര്‍ ക്ളബ്), പി.വി. ഹംസ(തലശ്ശേരി അസോസിയേഷന്‍), ആഷിഖ്(മദായിന്‍ ദോഫാര്‍ ട്രാന്‍സ്പോര്‍ട്ട്), ഡോ. സാനിയോ മൂസ തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ഐ.എം.ഐ സലാല പ്രസിഡന്‍റ് കെ. മുഹമ്മദ് സാദിഖ് അതിഥികള്‍ക്ക് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.