മസ്കത്ത്: അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു. ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങര പനച്ചമൂട് സ്വദേശി പി.സി. മുരളി (58) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
ഖുറിയാത്തിലെ വാദി ദൈഖ അണക്കെട്ടിന്‍െറ താഴ്ഭാഗത്താണ് സുഹൃത്തുക്കള്‍ക്കൊപ്പം മുരളി കുളിക്കാനിറങ്ങിയത്.
അണക്കെട്ട് കവിഞ്ഞൊഴുകുന്നതിനാല്‍ ഇവിടെ സാമാന്യം വെള്ളമുണ്ടായിരുന്നു. മുരളിയുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് അധികൃതരത്തെിയാണ് കണ്ടെടുത്തത്. 35 വര്‍ഷമായി മസ്കത്തിലുള്ള ഇദ്ദേഹം ഇപ്പോള്‍ സ്വീവേജ് ടാങ്കര്‍ കരാറുകാരനായിരുന്നു. നേരത്തേ, വാദി അദൈയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിരുന്നു. ഭാര്യ ഉഷയും രണ്ട് ആണ്മക്കളും മസ്കത്തിലുണ്ട്.
ഹമരിയയിലാണ് ഇവര്‍ താമസിക്കുന്നത്. ഖുറിയാത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടില്‍കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.