മസ്കത്ത്: ഹമരിയയില്‍ ട്രക്ക് പാലത്തിന് മുകളില്‍നിന്ന് വീണ് രണ്ടുപേര്‍ മരിച്ചു. വാഹനമോടിച്ച ഒമാനിയും ബംഗ്ളാദേശ് സ്വദേശിയുമാണ് മരിച്ചത്. ഒരു ബംഗ്ളാദേശ് സ്വദേശിക്ക് ഗുരുതര പരിക്കുണ്ട്.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. വെള്ളം വിതരണം ചെയ്യാനായി പോവുകയായിരുന്ന ഒയാസിസ് ദുബൈ വാട്ടര്‍ കമ്പനിയുടെ ട്രക്കാണ് അപകടത്തില്‍പെട്ടത്. അല്‍ നഹ്ദ ഭാഗത്തുനിന്ന് റൂവിയിലേക്ക് വരുകയായിരുന്നു ട്രക്ക്. ഹമരിയ പാലത്തിലെ വളവ് തിരിയവേ നിയന്ത്രണംവിട്ട് ഭിത്തിയിലിടിച്ചശേഷം താഴേക്ക് മറിയുകയായിരുന്നു.
താഴെയുള്ള പുല്‍ത്തകിടിയിലേക്ക് വീണ ട്രക്ക് പൂര്‍ണമായി തകര്‍ന്നു. മറിഞ്ഞ വാഹനത്തിന് ഉള്ളില്‍പെട്ട സ്വദേശിയും ബംഗ്ളാദേശുകാരനും തല്‍ക്ഷണം മരിച്ചു. വാഹനം ഭിത്തിയില്‍ ഇടിച്ചയുടന്‍ പുറത്തേക്ക് ചാടിയയാള്‍ക്കാണ് പരിക്കേറ്റത്.
ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണെന്ന് അറിയുന്നു. ലേബര്‍ സപൈ്ള കമ്പനിയിലെ തൊഴിലാളികളാണ് ബംഗ്ളാദേശ് സ്വദേശികള്‍. വാഹനം താഴെ റോഡിലേക്ക് വീഴാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.
പതിവ് അപകടമേഖലയാണ് ഹമരിയ പാലത്തിന് മുകളിലെ വളവ്. അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് പാലത്തിന്‍െറ ഭിത്തിയിലിടിക്കാറുണ്ട്. രണ്ടു ദിവസം മുമ്പും ഒരു വാഹനം ഭിത്തിയിലിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.