??????????????? ???? ???? ???????????????????????

ഈ പാല്‍പുഞ്ചിരി മായാതിരിക്കട്ടെ

മസ്കത്ത്: ചുണ്ടുകളില്‍ വിരിഞ്ഞ പുഞ്ചിരിക്ക് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുകയാണ് ഒമാനി ബാലികയായ സഹ്റ അദ്ഹാം. വായയുടെ മുകള്‍ ഭാഗത്ത് ദ്വാരവുമായി (ക്ളെഫ്റ്റ് പാലേറ്റ്) ജനിച്ച ബാലികക്ക് ഭക്ഷണവും വെള്ളവും കഴിക്കാന്‍ വരെ പ്രയാസമായിരുന്നു. ആന്ധ്രപ്രദേശിലെ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നടത്തിയ എട്ടുമാസത്തെ ചികിത്സയും ശസ്ത്രക്രിയയുമാണ് സഹ്റക്ക് പ്രയാസരഹിതമായ ജീവിതം സമ്മാനിച്ചത്.  
2016 മാര്‍ച്ചിലാണ് സഹ്റക്ക് ചികിത്സ തുടങ്ങിയതെന്ന് ചികിത്സക്ക് നേതൃത്വം നല്‍കിയ ഡോ. സതീഷ് വസിഷ്ഠ പറഞ്ഞു. കഴിഞ്ഞയാഴ്ച ചികിത്സ പൂര്‍ണമായി. അവളുടെ പുഞ്ചിരി ഞങ്ങളില്‍ ഏറെ സന്തോഷമുണ്ടാക്കുന്നു. അവളുടെ മൂക്കിനും വായക്കും മധ്യേ ദ്വാരമുണ്ടായിരുന്നതിനാല്‍ ഭക്ഷണവും വെള്ളവും കഴിക്കുമ്പോള്‍ മൂക്കിലൂടെ പുറത്തേക്ക് പോകുമായിരുന്നു. ഇപ്പോള്‍ ഈ പ്രശ്നം പൂര്‍ണമായി പരിഹരിച്ചിരിക്കുന്നു. 
മകളുടെ രോഗം ഭേദമായതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും ചികിത്സാ ചെലവ് വഹിച്ച ബഹ്വാന്‍ കുടുംബത്തോട് ഏറെ കടപ്പാടുണ്ടെന്നും സഹ്റയുടെ പിതാവ് അദ്ഹാം ഖാന്‍ പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.