മസ്കത്ത്: ലോകത്തിലെ മികച്ച മൂന്നാമത്തെ സൈബര്‍ സുരക്ഷാ സംവിധാനം ഒമാനിലേതെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് അവെയര്‍നെസ് വിഭാഗം പ്രതിനിധി സുമയ്യ അല്‍ കിന്ദി. കാര്യക്ഷമമായ സൈബര്‍ സുരക്ഷയെയും സൈബര്‍ ആക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള കരുത്തിന്‍െറയും സൂചകമായ സൈബര്‍ സെക്യൂരിറ്റി റെഡിനെസ് സൂചിക പ്രകാരമാണ് ഒമാന്‍ മൂന്നാം സ്ഥാനത്തുള്ളത്. ഒമാന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെഡിനെസ് സെന്‍ററിന്‍െറ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഇതിന് തുണയാകുന്നത്.
എല്ലാ വെബ്സൈറ്റുകളും സുരക്ഷിതമാണെന്ന് അവര്‍ ഉറപ്പാക്കുന്നു. സ്വകാര്യ മേഖലയിലെയും ബിസിനസ് സ്ഥാപനങ്ങളുടെയും വ്യക്തിഗത വെബ്സൈറ്റുകളുമെല്ലാം സംരക്ഷിക്കാന്‍ അവര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ സുരക്ഷിതത്വത്തിന് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അതോറിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്‍റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍സ് യൂനിയന്‍ തങ്ങളുടെ റീജനല്‍ സൈബര്‍ സെക്യൂരിറ്റി സെന്‍റര്‍ സ്ഥാപിക്കാന്‍ ഒമാനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും സുമയ്യ അല്‍ കിന്ദി പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയും ഒമാന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെഡിനെസ് സെന്‍ററും സംയുക്തമായാണ് കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം നടത്തുക. വിവിധ അറബ് രാഷ്ട്രങ്ങളില്‍ സൈബര്‍ സുരക്ഷയെ കുറിച്ച ബോധവത്കരണം ലക്ഷ്യമിട്ടുള്ള പരിശീലനങ്ങള്‍ നടത്താറുണ്ട്. ഖത്തറില്‍ ഞായറാഴ്ച ആരംഭിച്ച പാന്‍ അറബ് സൈബര്‍ ഡ്രില്ലില്‍ ഒമാന്‍ ഭാഗമായി.
കഴിഞ്ഞ നവംബറില്‍ ഈജിപ്തിലും സമാനരീതിയില്‍ സൈബര്‍ സുരക്ഷയുടെ കാര്യക്ഷമത പരിശോധിക്കുന്നതിനുള്ള വ്യാജ ആക്രമണം നടത്തിയിരുന്നതായി അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.