മസ്കത്ത്: ഒമാനികൾക്ക് കൂടതൽ പ്രിയം ട്വിറ്ററിനോടെന്ന് അറബ് സോഷ്യൽ മീഡിയ റിപ്പോർട്ട്. ഒരു ദിവസം അഞ്ചുലക്ഷം മുതൽ ആറുലക്ഷം വരെ ട്വീറ്റുകൾ ഒമാനി ഉപഭോക്താക്കളിൽനിന്നുണ്ടാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. 22 അറബ് രാജ്യങ്ങളിലെ ഫേസ്ബുക്ക്, ട്വിറ്റർ, ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളുടെ ഉപയോഗശൈലി, ഉപഭോക്താക്കളുടെ ലിംഗവ്യത്യാസം തുടങ്ങിയവ വിലയിരുത്തിയുള്ളതാണ് കഴിഞ്ഞവർഷത്തെ സോഷ്യൽമീഡിയ റിപ്പോർട്ട്. ഒമാനികളിൽ 90 ശതമാനത്തിലധികം പേരും ട്വിറ്റർ അക്കൗണ്ടുകൾ തങ്ങളുടെ മൊബൈൽഫോണുകളിലാണ് ഉപയോഗിക്കുന്നത്.
അഞ്ച് ശതമാനം േപർ മാത്രമാണ് ലാപ്ടോപ്പുകളിൽ ഉപയോഗിക്കുന്നത്. മറ്റു ജി.സി.സി രാജ്യങ്ങളിൽ മൊബൈലിൽ ട്വിറ്റർ ഉപയോഗിക്കുന്നത് 80 ശതമാനം പേരാണ്. ഫേസ്ബുക്കാണ് അറബ് രാജ്യങ്ങളിലെ ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോം.
കഴിഞ്ഞ മൂന്നുവർഷ കാലയളവിൽ ഫേസ്ബുക് ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയായതായി റിപ്പോർട്ട് പറയുന്നു. ഒമാനിലെ 60 ശതമാനം ഫേസ്ബുക്ക് ഉപയോക്താക്കളും 15നും 29നുമിടയിൽ പ്രായമുള്ളവരാണ്. 40 ശതമാനം പേർ മാത്രമാണ് 30 വയസ്സിന് മുകളിൽ പ്രായമുള്ളവർ. ഫേസ്ബുക് ഉപഭോക്താക്കളിലെ ലിംഗവ്യത്യാസം കൂടുതലും ഒമാനിലാണ്. അഞ്ചുപേരെ എടുക്കുേമ്പാൾ ഒരു സ്ത്രീ മാത്രമാണ് ഫേസ്ബുക് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.