വന്ദേഭാരത്​: അടുത്ത ഘട്ടത്തിൽ കേരളത്തിലേക്ക്​ എട്ട്​ സർവീസുകൾ

മസ്​കത്ത്​: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത്​ പദ്ധതിയുടെ ഒമാനിൽ നിന്നുള്ള അടുത്ത ഘട്ട സർവീസുകൾ പ്രഖ്യാപിച്ചു. ആകെ 23 സർവീസുകളാണ്​ ഉള്ളത്​. ഇതിൽ എ​െട്ടണ്ണം കേരളത്തിലേക്കാണ്​. ആഗസ്​റ്റ്​ 16 മുതൽ 31 വരെയാണ്​ സർവീസുകൾ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്​, കണ്ണൂർ എന്നിവിടങ്ങളിലേക്ക്​ രണ്ട്​ സർവീസുകൾ വീതമുണ്ട്​. ദൽഹി, മുംബൈ,ഗോവ, ചെന്നൈ, ബംഗളൂരു/മംഗളൂരു, വിജയവാഡ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്​, എന്നിവിടങ്ങളിലേക്കാണ്​ മറ്റ്​ സർവീസുകൾ. എല്ലാ വിമാനങ്ങളും മസ്​കത്തിൽ നിന്നാണ്​.ആഗസ്​റ്റ്​ 16ന്​ ഗോവ/മുംബൈയിലേക്കാണ്​ ആദ്യ വിമാനം. കേരളത്തിലേക്കുള്ള ആദ്യ സർവീസ്​ ആഗസ്​റ്റ്​ 17ന്​ കോഴിക്കോടിനാണ്​. 20ന്​ കണ്ണൂരിനും 22ന്​ കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും വിമാനങ്ങളുണ്ട്​. 27ന്​ കണ്ണൂരിനാണ്​ അടുത്ത വിമാനം. 28ന്​ തിരുവനന്തപുരത്തിനും 30ന്​ കൊച്ചിയിലേക്കും 31ന്​ കോഴിക്കോടിനുമാണ്​ സർവീസുകൾ. പുതിയ ഘട്ടത്തിൽ യാത്രാ സന്നദ്ധരായവർക്കുള്ള ഒാൺലൈൻ ഫോറം അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ലഭ്യമാകും. നാട്ടിലേക്ക്​ മടങ്ങണമെന്നുള്ളവർ ഇൗ ഫോറം പൂരിപ്പിച്ച്​ നൽകണം. ഇങ്ങനെ വിവരങ്ങൾ നൽകുന്നവരുടെ പട്ടിക എയർഇന്ത്യക്ക്​ കൈമാറും. തുടർന്ന്​ ടിക്കറ്റെടുക്കാൻ എയർഇന്ത്യയിൽ നിന്ന്​ നേരിട്ട്​ ബന്ധപ്പെടുകയുമാണ്​ ചെയ്യുകയെന്ന്​ ഇന്ത്യൻ എംബസി പത്രകുറിപ്പിൽ അറിയിച്ചു. ഒാൺലൈൻ ഫോറം പൂരിപ്പിച്ച്​ നൽകുന്നവർക്ക്​ എയർഇന്ത്യയുടെ ജനറൽ സെയിൽസ്​ ഏജൻറായ നാഷനൽ ട്രാവൽസി​െൻറ റൂവി, വതയ്യ ഒാഫീസുകളിലും ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ നേരിട്ട്​ ബന്ധപ്പെടാവുന്നതാണ്​. അടിയന്തിര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക്​ മുൻഗണനയുണ്ടാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.