ഒമാനിൽ 249 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ 249 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 82299 ആയി. 352 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. 77072 പേരാണ്​ ഇതുവരെ രോഗമുക്​തരായിട്ടുള്ളത്​. ആറു പേർ കൂടി മരണപ്പെട്ടു. ഇതുവരെ കോവിഡ്​ ബാധിച്ച്​ മരണപ്പെട്ടത്​ 539 പേരാണ്​. 71 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 467 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 165 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​. മസ്​കത്ത്​ ഗവർണറേറ്റിൽ 100 പുതിയ രോഗികളാണ്​ ഉള്ളത്​. സീബിൽ 32, മസ്​കത്തിൽ 27, ബോഷർ 22, അമിറാത്ത്​ എട്ട്​, ഖുറിയാത്ത്​ ആറ്​, മത്ര അഞ്ച്​ എന്നിങ്ങനെയാണ്​ പുതിയ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിന ഗവർണറേറ്റിൽ 75 പേർക്കും വൈറസ്​ ബാധ സ്​ഥിരീകരിച്ചു. ഇതിൽ 58 പേരും സുഹാറിലാണ്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.