വന്ദേഭാരത്​: ഒമാനിൽ നിന്ന്​ 25 സർവീസുകൾ കൂടി പ്രഖ്യാപിച്ചു

മസ്​കത്ത്​: വന്ദേഭാരത്​ മിഷ​െൻറ ആറാം ഘട്ടത്തിൽ ഒമാനിൽ നിന്ന്​ 25 വിമാനങ്ങൾ കൂടി അധികമായി സർവീസ്​ നടത്തുമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു. ഇതിൽ എട്ട്​ സർവീസുകൾ കേരളത്തിലേക്കാണ്​. കേരളത്തിലെ നാല്​ വിമാനത്താവളങ്ങളിലേക്കും രണ്ട്​ സർവീസുകൾ വീതമാണ്​ ഉള്ളത്​. മസ്​കത്തിൽ നിന്നാണ്​ സർവീസുകളെല്ലാം. സലാലയിൽ നിന്ന്​ ഇത്തവണയും സർവീസില്ല.


സെപ്​റ്റംബർ 16നുള്ള കോഴിക്കോട്​ വിമാനത്തോടെയാണ്​ കേരളത്തിലേക്കുള്ള സർവീസ്​ തുടങ്ങുന്നത്​. 19ന്​ കണ്ണൂരിനും 21ന്​ കൊച്ചിക്കും അന്ന്​ തന്നെ തിരുവനന്തപുരത്തിനും വിമാനങ്ങളുണ്ട്​. സെപ്​റ്റംബർ 26ന്​ കണ്ണൂരിനാണ്​ അടുത്ത സർവീസ്​. 27ന്​ തിരുവനന്തപുരത്തിനും 28ന്​ കോഴിക്കോടിനും 29ന്​ കൊച്ചിയിലേക്കുമാണ്​ അടുത്ത വിമാനങ്ങൾ. മുംബൈ, തിരുച്ചിറപ്പള്ളി, ലഖ്​നൗ, ദൽഹി, ഹൈദരാബാദ്​, വിജയവാഡ, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കാണ്​ മറ്റ്​ സർവീസുകൾ. ഇൗ വിമാനങ്ങളിൽ നാട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്നവർ https://docs.google.com/forms/d/e/1FAIpQLSemIALP9dIETqaFZOvOubWLB6TQqWdlefYzKb1beo2wLmj0XA/viewform എന്ന ലിങ്കിലുള്ള ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകണം. ഒാൺലൈൻ ഫോറം സബ്​മിറ്റ്​ ചെയ്​ത ശേഷം റൂവിയിലും വതയ്യയിലുമുള്ള എയർ ഇന്ത്യ


ഒാഫീസുകളിലെത്തിയാലും ടിക്കറ്റ്​ ലഭിക്കും.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT