മസ്കത്ത്: ഒമാനിൽ 292 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ 173 പേർ പ്രവാസികളും 119 പേർ ഒമാനികളുമാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതർ 5671 ആയി. അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1496ൽ നിന്ന് 1574 ആയി ഉയർന്നു. ചികിത്സയിലിരുന്ന രണ്ട് മലയാളികളടക്കം 26 പേർ മരണപ്പെടുകയും ചെയ്തു. 4071 പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 232 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ ഇവിടെ കോവിഡ് ബാധിതർ 4314 ആയി.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-2625, 544; മസ്കത്ത് -40, 9; ബോഷർ- 782,112; അമിറാത്ത്-125,15; സീബ് -733,110; ഖുറിയാത്ത്-9,1.
2. തെക്കൻ ബാത്തിന: ബർക്ക- 213, 121; വാദി മആവിൽ- 10,8; മുസന്ന-73, 40; നഖൽ -26,18; അവാബി- 44,40; റുസ്താഖ് -63,29.
3. വടക്കൻ ബാത്തിന: സുവൈഖ് -71, 29; ഖാബൂറ-18,13; സഹം-30,14; സുഹാർ -99,27; ലിവ -17,10; ഷിനാസ് -47,33.
4. ദാഖിലിയ: നിസ്വ-63, 60; സമാഇൽ-52,29; ബിഡ്ബിദ്-27,19; ഇസ്കി -15,8; മന- 3,3; ഹംറ- 4,3; ബഹ്ല -24,21; ആദം-55,45.
5. തെക്കൻ ശർഖിയ: ബുആലി- 138,95; ബുഹസൻ-3,1 സൂർ-47,14; അൽ കാമിൽ -20,0; മസീറ-1,0.
6. ദാഹിറ: ഇബ്രി- 54,30; ദങ്ക്-13,12; യൻകൽ -2,2.
7. ബുറൈമി -59, 5
8. വടക്കൻ ശർഖിയ: ഇബ്ര- 9,8; അൽ ഖാബിൽ- 4,4; ബിദിയ -5,4; മുദൈബി -21,18
9. ദോഫാർ: സലാല- 20,13
10. മുസന്ദം: ഖസബ് -6,5, മദാ-1,1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.