മസ്കത്ത്: ഒമാനിൽ 476 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 90222 ആയി. 157 പേർക്ക് കൂടി രോഗം ഭേദമായി. 83928 പേരാണ് ഇതുവരെ രോഗമുക്തരായത്. 93 ശതമാനമാണ് രോഗമുക്തി നിരക്ക്. പത്തുപേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 790 ആയി. 69 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 497 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 171 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.