മസ്കത്ത്: കോവിഡ് മുക്തമായിക്കൊണ്ടിരിക്കുന്ന പ്രതീക്ഷയുടെ പുത്തൻ ചക്രവാളത്തിൽ സുൽത്താനേറ്റ് ഒാഫ് ഒമാൻ ഇന്ന് 51ാം ദേശീയ ദിനം ആഘോഷിക്കും. ആധുനിക ഒമാെൻറ ശിൽപിയായ അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ ജന്മദിനമാണ് രാജ്യം ദേശീയദിനമായി ആഘോഷിക്കുന്നത്. ഇന്ന് നടക്കുന്ന സൈനിക പരേഡിന് സായുധസേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് േനതൃത്വം നൽകുമെന്ന വാർത്ത വളരെ ആവേശത്തോടെയാണ് രാജ്യം വരവേറ്റത്.അൽ-മുതഫ ക്യാമ്പിലാണ് സൈനിക പരേഡ്. സുൽത്താൻ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ സൈനിക പരേഡാണ് ഇൗ വർഷം നടക്കുന്നത്. കോവിഡിെൻറ പിടിയിലമർന്നതിനാൽ കഴിഞ്ഞ വർഷം പരേഡ് ഒഴിവാക്കിയിരുന്നു. റോയൽ ഒമാൻ എയർഫോഴ്സ്, റോയൽ നേവി ഓഫ് ഒമാൻ, റോയൽ ഗാർഡ് ഓഫ് ഒമാൻ, സുൽത്താെൻറ പ്രത്യേകസേന, റോയൽ ഒമാൻ പൊലീസ്, റോയൽ കോർട്ട് അഫയേഴ്സ്, റോയൽ കുതിരപ്പട, റോയൽ ഗാർഡ് കാവൽറി ഓഫ് ഒമാൻ, സംയുക്ത സൈനിക മ്യൂസിക്കൽ ബാൻഡ് തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന യൂനിറ്റുകൾ ചടങ്ങിൽ പങ്കെടുക്കും.
ദേശീയദിനം പ്രമാണിച്ച് സുൽത്താന്‍ മന്ത്രിമാരും വിവിധ രാഷ്ട്ര നേതാക്കളും ആശംസകൾ നേർന്നു. തെൻറ മുന്‍ഗാമിയായ സുല്‍ത്താന്‍ ഖാബൂസിെൻറ പാത പിന്‍പറ്റി രാജ്യത്തെ പുരോഗതിയിലേക്ക് എത്തിക്കാനുള്ള പ്രയത്നത്തിൽ തന്നെയാണ് സുൽത്താൻ ഹൈതം ബിൻ ത്വാരിഖും. നൂതനമായ പരിഷ്കാരങ്ങളും പദ്ധതികളുമാണ് അതിനായി വിഭാവനം ചെയ്തിട്ടുള്ളത്. കോവിഡും പ്രകൃതിക്ഷോഭവും ഏല്പിച്ച ആഘാതം നിമിത്തം ഔദ്യോഗികമായിത്തന്നെ പതിവ് പൊലിമകള്‍ കുറച്ചുകൊണ്ടാണ് ഇത്തവണ ദേശീയ ദിനത്തെ വരവേല്‍ക്കുന്നത്. എന്നാല്‍ അലങ്കാരങ്ങള്‍ അല്പം കുറച്ചുവെന്നതൊഴിച്ചാല് ജനമനസ്സുകളില്‍ ദേശീയദിന ആവേശം അലയടിക്കുന്നുണ്ട്. അതിെൻറ ഭാഗമായി ദേശീയ ചിഹ്നങ്ങളും കൊടിതോരണങ്ങളും കുട്ടികളുടെ ഉടുപ്പുകളുമൊക്കെ വാങ്ങി ദേശീയ ദിനത്തെ വര്ണാഭമാക്കിയവരുണ്ട്.
ദേശീയ ദിനത്തിെൻറ ഭാഗമായി പ്രത്യേക പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് സാമൂഹിക വികസന മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ഇത്തരം ഒത്തുചേരൽ കോവിഡ് വ്യാപനത്തിനു കാരണമാകുമെന്ന് കരുതിയാണ് പരിപാടികൾ നിയന്ത്രിച്ചിരിക്കുന്നത്. നവംബര്‍ 28, 29 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ദേശീയദിന പൊതുഅവധി ആയിരിക്കും. വാരാന്ത്യ അവധി ഉൾപ്പെടെ നാലു ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും. േദശീയ ദിന ആഘോഷ ഭാഗമായുള്ള വിവിധ തെരുവുകളിലെ അലങ്കാര വിളക്കുകൾ വ്യാഴാഴ്ച മിഴി തുറക്കും. അന്നേ ദിവസം രാത്രി എട്ടിന് മസ്കത്ത് ഗവർണറേറ്റിലും വെള്ളിയാഴ്ച ദോഫാർ ഗവർണറേറ്റിലും വെടിക്കെട്ടും കരിമരുന്ന് പ്രയോഗവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.