മസ്കത്ത്: ഒമാനിൽ 557 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 91753 ആയി. 285 പേർ കൂടി രോഗമുക്തരായി. 84648 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 13 പേർ കൂടി മരണപ്പെട്ടതോടെ മൊത്തം മരണസംഖ്യ 818 ആയി ഉയർന്നു. 73 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 506 പേരാണ് ആശുപത്രിയിൽ ചികിൽസയിലുള്ളത്. ഇതിൽ 180 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.