ഒമാനിൽ 638 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ 638 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം ഇതോടെ 107213 ആയി. 335 പേർ കൂടി രോഗമുക്​തരായി. 93557 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്​. ചികിത്സയിലിരുന്ന ഏഴു പേർ കൂടി മരണപ്പെട്ടു. 1053 പേരാണ്​ കോവിഡ്​ മൂലം ഒമാനിൽ ഇതുവരെ മരണപ്പെട്ടത്​. ഇതിൽ 789 പേരും സ്വദേശികളും 264 പേർ വിദേശികളുമാണ്​.


മസ്​കത്ത്​ ഗവർണറേറ്റിലാണ്​ പുതിയ രോഗികൾ കൂടുതലും. 328 പേർക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. സീബിലാണ്​ കുടുതൽ രോഗികൾ, 124. മറ്റ്​ വിലായത്തുകളിലെ രോഗികളുടെ എണ്ണം ചുവടെ; മസ്​കത്ത്​-75, ബോഷർ-72, മത്ര-34, അമിറാത്ത്​-19, ഖുറിയാത്ത്​-നാല്​. വടക്കൻ ബാത്തിനയിലെ 81 പുതിയ രോഗികളിൽ 45 പേരും സുഹാറിലാണ്​. സുവൈഖ്​-11, ഷിനാസ്​-ഒമ്പത്​, ലിവ-ഏഴ്​, സഹം-ആറ്​, ഖാബൂറ-മൂന്ന്​ എന്നിങ്ങനെയാണ്​ മറ്റിടങ്ങളിലെ കണക്കുകൾ. തെക്കൻ ബാത്തിനയിൽ 55 പേർക്കാണ്​ സ്​ഥിരീകരിച്ചത്​. ബർക്ക-36, റുസ്​താഖ്​-12, മുസന്ന-നാല്​, വാദി മആവിൽ-രണ്ട്​, നഖൽ-ഒന്ന്​ എന്നിങ്ങനെയാണ്​ വിലായത്ത്​ തല കണക്കുകൾ. ദാഖിലിയ ഗവർണറേറ്റിൽ 47 പേരാണ്​ ഉള്ളത്​. ഇതിൽ 15ഉം നിസ്​വയിലാണ്​. ഇസ്​കി-ഒമ്പത്​, സമാഇൗൽ-ഏഴ്​, ബിഡ്​ബിദ്​-ഏഴ്​, ബഹ്​ല-അഞ്ച്​, ആദം-മൂന്ന്​, അൽ ഹംറ-ഒന്ന്​ എന്നിങ്ങനെയാണ്​ മറ്റിടങ്ങളിൽ. ദോഫാറിലെ 41 പുതിയ രോഗികളിൽ 39 പേരും സലാലയിലാണ്​. ദാഹിറ-25, തെക്കൻ ശർഖിയ-19, ബുറൈമി-19, വടക്കൻ ശർഖിയ-15, അൽ വുസ്​ത-ഏഴ്​, മുസന്ദം-ഒന്ന്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT