ഒമാനിൽ 664 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ 664 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 104129 ആയി. 402 പേർ കൂടി രോഗമുക്​തരായി. 91731 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്​. ഒമ്പത്​ പേർ കൂടി മരണപ്പെട്ടു. മരണസംഖ്യ ഇതോടെ 1009 ആയി ഉയർന്നു. 70 പേരെ കൂടി പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 559 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 214 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്​ ഉള്ളത്​.


മസ്​കത്ത്​ ഗവർണറേറ്റിൽ 335 പേർക്ക്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. ബോഷർ-97, സീബ്​-96, മസ്​കത്ത്​-77, മത്ര-37, അമിറാത്ത്​-20, ഖുറിയാത്ത്​-എട്ട്​ എന്നിങ്ങനെയാണ്​ വിലായത്ത്​ തലത്തിലെ രോഗികളുടെ എണ്ണം. രണ്ടമതുള്ള വടക്കൻ ബാത്തിനയിലെ 93 പുതിയ രോഗികളിൽ 54 പേരും സുഹാറിലാണ്​. സഹം-12, ലിവ-ഒമ്പത്​, സുവൈഖ്​-ഏഴ്​, ഷിനാസ്​-ആറ്​, ഖാബൂറ-അഞ്ച്​ എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ രോഗികൾ. ദോഫാറിൽ 71 പുതിയ രോഗികളാണുള്ളത്​. ഇതിൽ 68 പേരും സലാലയിലാണ്​. ബാക്കി രണ്ട്​ പേർ തുംറൈത്തിലും ഒരാൾ റഖിയൂത്തിലുമാണ്​. തെക്കൻ ബാത്തിനയിൽ 61 പേർക്കാണ്​ സ്​ഥിരീകരിച്ചത്​. ബർക്ക-35, റുസ്​താഖ്​-15, മുസന്ന-എട്ട്​, നഖൽ-രണ്ട്​, വാദി മആവിൽ-ഒന്ന്​ എന്നിങ്ങനെയാണ്​ വിലായത്ത്​ തലത്തിലെ കണക്കുകൾ. ദാഖിലിയയിൽ അമ്പത്​ പുതിയ രോഗികളുണ്ട്​. ഇതിൽ 20 പേർ നിസ്​വയിലാണ്​. സമാഇൗൽ-17, ഇസ്​കി-നാല്​, ആദം-മൂന്ന്​, ബിഡ്​ബിദ്​-മൂന്ന്​, അൽ ഹംറ-ഒന്ന്​, മന-ഒന്ന്, ബഹ്​ല-ഒന്ന്​ ​ എന്നിങ്ങനെയാണ്​ മറ്റിടങ്ങളിലെ കണക്കുകൾ. തെക്കൻ ശർഖിയ-18, ദാഹിറ-15, മുസന്ദം-ഒമ്പത്​, ബുറൈമി-ആറ്​, വടക്കൻ ശർഖിയ-നാല്​ അൽ വുസ്​ത-രണ്ട്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവർണറേറ്റുകളിൽ പുതുതായി വൈറസ്​ ബാധിതരായവരുടെ എണ്ണം.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT