മസ്കത്ത്: വിദേശരാജ്യങ്ങളിൽനിന്ന് ഒമാനിലേക്ക് എത്തുന്നവരുടെ ക്വാറൻറീൻ കാലാവധി സംബന്ധിച്ച നിയമത്തിൽ ഒമാൻ ഭേദഗതി വരുത്തി. ഇതനുസരിച്ച് വിദേശത്തുനിന്ന് എത്തുന്നവർക്ക് ഇനി ഏഴുദിവസമായിരിക്കും ക്വാറൻറീൻ. ഇതുവരെ 14 ദിവസമായിരുന്നു.
ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ക്വാറൻറീൻ കാലാവധി കുറക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
റോഡ്, വ്യോമ അതിർത്തികൾ വഴി എത്തുന്നവരുടെ കൈവശം രാജ്യത്ത് എത്തുന്നതിന് 96 മണിക്കൂറിനുള്ളിൽ പി.സി.ആർ പരിശോധനക്ക് വിധേയമായതിെൻറ സർട്ടിഫിക്കറ്റ് ഉണ്ടാകണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. അതിർത്തികളിലും ഇവർ പി.സി.ആർ പരിശോധനക്ക് വിധേയരാകണം. ഏഴ് ദിവസത്തെ ക്വാറൻറീന് ശേഷം എട്ടാമത്തെ ദിവസം വീണ്ടും പി.സി.ആർ പരിശോധനക്ക് വിധേയരാകണമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതിനായി ആരോഗ്യമന്ത്രാലയം സമർപ്പിച്ച മാനദണ്ഡങ്ങൾ പരിശോധിച്ചശേഷമാണ് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തത്.
കോവിഡ് ബാധിച്ച മേഖലകളിൽ സന്നദ്ധ പ്രവർത്തനത്തിന് അവസരം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും സുപ്രീം കമ്മിറ്റി അവലോകനം ചെയ്തു. സന്നദ്ധ പ്രവർത്തനത്തിന് താൽപര്യമുള്ളവരുടെ പേരുകൾ വാലി ഒാഫീസുകളിൽ രജിസ്റ്റർ ചെയ്യാനും കമ്മിറ്റി തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.