തൃശൂർ സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞ്​ വീണ്​ മരിച്ചു

മസ്​കത്ത്​: മസ്കത്ത്​ വിമാനത്താവളത്തിൽ മലയാളി കുഴഞ്ഞ്​ വീണ്​ മരിച്ചു. നാട്ടിൽ പോകാനായി മസ്കത്ത്​ വിമാനത്താളത്തിൽ എത്തിയ തൃശുർ വലപ്പാട്​ സ്വദേശി പുതിയ വീട്ടിൽ ഹുസൈൻ (55) ആണ് കഴിഞ്ഞ ദിവസം​ മരിച്ചത്​.

ഹെയിലിലായിരുന്നു താമസം. എ.സി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. കൊച്ചിയിലേക്കുള്ള വിമാനത്തിൽ പോകാനെത്തിയ ഇദ്ദേഹത്തിന്​ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിതാവ്:​ പരേതനായ കുഞ്ഞിമോൻ അബ്​ദുൽ ഖാദർ. മാതാവ്​: ഫാത്തിമ. ഭാര്യ: സൈത ഭാനു. മക്കൾ: ഗസല, ആദിൽ.

Tags:    
News Summary - A native of Thrissur collapsed and died at the muscat airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.