ന്യൂ​ന​മ​ർ​ദം; ഇ​ന്ന് മ​ഴ​ക്ക് സാ​ധ്യ​ത

മ​സ്ക​ത്ത്: ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ)​അ​റി​യി​ച്ചു. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലും ഒ​മാ​ൻ ക​ട​ലി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും നേ​രി​യ മ​ഴ പെ​യ്തേ​ക്കാം. വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ മേ​ഘ​ങ്ങ​ൾ രൂ​പ​​പ്പെ​ടു​ന്നു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ഇ​ത് ദൃ​ശ്യ​പ​ര​ത​യെ​യും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ക്കും. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ഴ രേ​ഖ​​പ്പെ​ടു​ത്തി​യ​ത് വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​വൈ​ഖി​ലാ​ണ്.12.2 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് ഇ​വി​ടെ ല​ഭി​ച്ച​തെ​ന്ന് ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

Tags:    
News Summary - Rain Alert in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.