മസ്കത്ത്: വിനോദ സഞ്ചാരകേന്ദ്രമായ അൽ ഹൂത്ത ഗുഹയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതി. ഗുഹയുടെ ഉള്ളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതടക്കം കാര്യങ്ങളാണ് ആലോചനയിലുള്ളതെന്ന് അൽ ഹൂത്ത ഗുഹയുടെ ഓപറേഷൻസ് ഡയറക്ടർ സാലിം ബിൻ അലി അൽ ശക്‌സി പറഞ്ഞു.
അൽ ഹംറ വിലായത്തിൽ സ്ഥിതി ചെയ്യുന്ന അൽ ഹൂത്തയിൽ കോവിഡിന് മുമ്പ് പ്രതിവർഷം 60,000 വരെ സന്ദർശകരെത്തിയിരുന്നു. മഹാമാരിക്ക് ശേഷം സന്ദർശകരുടെ എണ്ണം 12,000 ആയി കുറഞ്ഞു. ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സുപ്രീം കമ്മിറ്റി അനുമതി നൽകിയ പശ്ചാത്തലത്തിലാണ് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.