മസ്കത്ത്: ട്രാവൽ ആൻഡ് ടൂറിസം ഓഫിസുകൾ വഴി സാഹസിക ടൂറിസം യാത്രകൾ സംഘടിപ്പിക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷിക്കുന്നതിന് ഓൺലൈൻ സംവിധാനം ആരംഭിക്കും. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ലഭ്യമാക്കിത്തുടങ്ങുമെന്ന് പൈതൃക ടൂറിസം മന്ത്രാലയം അറിയിച്ചു. സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുന്ന സിപ്ലൈൻ പദ്ധതി മുസന്ദം ഗവർണറേറ്റിൽ നടപ്പാക്കുന്നതിനായി ഒമ്രാനും മുസന്ദം ഗവർണറുടെ ഓഫിസുമായി സഹകരിച്ച് മന്ത്രാലയം പ്രവർത്തിച്ചുവരുകയാണ്.
സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമുള്ള ന്യൂസിലൻഡിന്റെ അനുഭവം പൈതൃക, ടൂറിസം മന്ത്രാലയം പരിശോധിക്കുന്നുണ്ട്. സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയുമായി സഹകരിച്ച് മൗണ്ടൻ ആംബുലൻസും റെസ്ക്യൂ സേവനങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.