മസ്കത്ത്: ഒമാനിലെ വ്യോമഗതാഗത മേഖല കോവിഡ് കാലത്തിന് മുമ്പുള്ള പ്രതാപം തിരികെ പിടിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സി.എ.എ) റിപ്പോർട്ട്.കോവിഡിന് മുമ്പുള്ള വ്യോമഗതാഗതത്തിന്റെ 90 ശതമാനവും നിലവിൽ കൈവരിച്ചതായി സി.എ.എ വ്യക്തമാക്കി. ഈവർഷം ആദ്യത്തെ പത്തുമാസത്തെ കണക്കെടുക്കുമ്പോൾ ഇതുവരെ രാജ്യത്തേക്ക് വരുകയും പോകുകയും ചെയ്ത വിമാനങ്ങളുടെ എണ്ണം 72,003 ആണ്.
കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴു ശതമാനം കൂടുതലാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. യാത്രക്കാരുടെ എണ്ണത്തിൽ 116.6 ശതമാനം വർധനയാണ് കഴിഞ്ഞവർഷത്തേക്കാൾ ഉണ്ടായത്. 78,24,103 യാത്രക്കാരാണ് ഈവർഷം നവംബർ വരെ യാത്ര ചെയ്തത്. ചരക്കുഗതാഗതം 1,20,788 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിനേക്കാൾ 32.5 ശതമാനം വർധനയാണിത്.
വ്യോമസുരക്ഷയിൽ ഒമാൻ പിന്തുടരുന്ന നയങ്ങളും വ്യോമഗതാഗത മേഖലയിലെ സുസ്ഥിര വികസനം ഉറപ്പുവരുത്തുന്ന നടപടികളുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് സി.എ.എ ചെയർമാൻ നായിഫ് ബിൻ അലി അൽ അബ്രി പറഞ്ഞു.ലോകോത്തര സംവിധാനങ്ങളും നവീന സാങ്കേതികതയും ഉന്നത നിലവാരമുള്ള വിമാനങ്ങളും അണിനിരത്തി സിവിൽ വ്യോമഗതാഗത രംഗത്ത് പ്രധാന പങ്കാളിയാകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.