മസ്കത്ത്: റുവി കെ.എം.സി.സി ഫലസ്തീനിലേക്കുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദാറുൽ അത്തയുമായി കൈകോർക്കും. ഡിസംബർ രണ്ടിന് ‘ഓപൺ ഡേ ഫോർ ഫലസ്തീൻ’ എന്ന പേരിൽ മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ടിന് സമീപമുള്ള ഒമാൻ ഓട്ടോമൊബൈൽ ഹബിൽ നടക്കുന്ന പൊതുപരിപാടിയിൽ റുവി കെ.എം.സി.സിയുടെ ചാരിറ്റി ഹെൽപ് ഡെസ്ക് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീൻ ജനതക്കു വേണ്ടിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഒമാനിലെ ഏറ്റവും വലിയ ചാരിറ്റി ഓർഗനൈസേഷനാണ് ദാറുൽ അത്ത. കൂടിക്കാഴ്ചയിൽ ദാറുൽ അത്ത ജനറൽ മാനേജർ ഡോ. ഷംസ അൽ ഹാരിസി, മാർക്കറ്റിങ് ആൻഡ് ചാരിറ്റി ഇവന്റ് കോഓഡിനേറ്റർ ഹനാൻ അൽ മസ്കത്തി, റുവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, ജനറൽ സെക്രട്ടറി അമീർ കവനൂർ, ട്രഷറർ മുഹമ്മദ് വാണിമേൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.