മസ്കത്ത്: യു.എ.ഇയിൽ പുതുതായി നിലവിൽ വന്ന ബജറ്റ് വിമാന കമ്പനിയായ എയർ അറേബ്യ അബൂദബി മസ്കത്തിലേക്ക് സർവിസ് ആരംഭിച്ചു. അബൂദബിയിൽ നിന്ന് തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമാണ് സർവിസ്. അമ്പതാം ദേശീയദിനത്തിെൻറ ഭാഗമായി ഒമാൻ പതാക പതിച്ചെത്തിയ എയർ അറേബ്യ അബൂദബിയുടെ ആദ്യ വിമാനത്തെ പരമ്പരാഗതമായ വാട്ടർ സല്യൂേട്ടാടെയാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സ്വാഗതം ചെയ്തത്.
രാവിലെ 7.45നെത്തിയ എയർബസ് എ320 വിമാനത്തിെൻറ സ്വീകരണത്തിനായി ഒമാൻ വിമാനത്താവള കമ്പനിയുടെയും മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറയും പ്രതിനിധികൾ എത്തിയിരുന്നു. ബിസിനസ്, ടൂറിസം മേഖലയിലെ വർധിച്ച ആവശ്യം മുൻനിർത്തിയാണ് പുതിയ വിമാന സർവിസ് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.