ചുരുങ്ങിയ വരുമാനക്കാരടക്കമുള്ള ഗൾഫിലെ സാധാരണകാരായ പ്രവാസികൾ എപ്പോഴും ആശ്രയിക്കുന്ന വിമാനമാണ് എയർ ഇന്ത്യ എക്സ്പ്രസ്. പലപ്പോഴും എട്ടിന്റെ പണിതരൽ ഈ കമ്പനിയുടെ സ്ഥിരം ഹോബിയാണ്. അത്തരത്തിലൊന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പ്രവാസികൾക്ക് കിട്ടിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടാറ്റ ഏറ്റെടുത്തപ്പോൾ ചില മാറ്റങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നു. പക്ഷേ എല്ലാം വെറുതെയായി, പലപ്പോഴും സമയക്രമം പാലിക്കാതെ പറക്കുന്ന വിമാനം യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളും ഒരുക്കാതെ മുന്നോട്ടു പോകുമ്പോഴാണ് പണിമുടക്ക് കൂടി വരുന്നത്. മുമ്പ് നൽകിവന്നിരുന്ന സ്നാക്സ് വരെ മാസങ്ങൾക്ക് മുമ്പേ നിർത്തി. നിലവിൽ സാധാ ടിക്കറ്റുകാർക്ക് സൗജന്യമായി വെള്ളം മാത്രമാണ് നൽകുന്നത്.
കൊണ്ടുപോകാനുള്ള ലഗേജിന്റെ ഭാരവും വെട്ടിച്ചുരുക്കുകയും ചെയ്തു. സ്വന്തം രാജ്യത്തുനിന്നുള്ള എയർ ലൈൻസ് ഇന്ത്യക്കാരോട് നീതിപുലർത്തുന്നില്ലെങ്കിൽ എന്ത് എയർ ഇന്ത്യ എക്സ്പ്രസ്?. മറ്റു രാജ്യങ്ങളുടെ വിമാനക്കമ്പനികൾ അവിടുത്തെ ജനങ്ങൾക്ക് നൽകുന്ന സംവിധാനവും സൗകര്യവും നമ്മുടെ ഗവൺമെൻറ് കാണണം. വിമാനങ്ങൾ പണിമുടക്കിയാലോ സർവിസ് നിർത്തലാക്കുമ്പോഴോ യാത്രക്കാർ നേരിടുന്ന സങ്കീർണപ്രശ്നങ്ങൾ നിരവധിയാണ്. അടുത്ത ബന്ധുക്കളുടെ മരണം, ചികിത്സ, വിസ കാലാവധി തീരൽ എന്നിങ്ങനെയുള്ള നിരവധി പ്രശ്നങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.