മസ്കത്ത്: വ്യോമസേവനവുമായി ബന്ധപ്പെട്ട് ഒമാനും തജികിസ്താനും കരാറിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗത സേവന നിയന്ത്രണ മേഖലയിലെ സംയുക്ത താൽപര്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തനപരവും സാങ്കേതികവുമായ വശങ്ങൾ നിയന്ത്രിക്കുകയാണ് കരാർ ലക്ഷ്യമിടുന്നത്.
സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നായിഫ് അലി അൽ അബ്രിയും തജിക് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളിലെയും എയർപോർട്ടുകൾക്കിടയിൽ പാസഞ്ചർ, എയർ കാർഗോ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാൻ എയർലൈനുകളെ പ്രാപ്തമാക്കുന്ന സാമ്പത്തിക വ്യവസ്ഥകളും നിയന്ത്രണ, പ്രവർത്തന സഹകരണവും കരാറിൽ ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.