മസ്കത്ത്: വ്യോമഗതാഗത മേഖലയിൽ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒമാനും റഷ്യയും ധാരണപത്രത്തിൽ ഒപ്പുവെച്ചു. മോസ്കോയിൽ നടന്ന ചടങ്ങിൽ സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ധാരണയിലെത്തിയത്. ഇരുരാജ്യങ്ങൾക്കുമിടയിൽ ആഴ്ചയിൽ 14 വിമാനങ്ങൾവരെ സ്ഥിരമായി സർവിസ് നടത്താൻ അനുവദിക്കുന്നതാണ് കരാർ.
എയർലൈനുകൾക്കിടയിൽ പൊതുവായ കോഡുകൾ പങ്കിട്ടുള്ള സംയുക്ത പ്രവർത്തനങ്ങളും ധാരണപത്രം മുന്നോട്ടുവെക്കുന്നുണ്ട്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിൽ ഒമാൻ എയറിന്റെയും സലാം എയറിന്റെയും പ്രതിനിധികൾക്കു പുറമെ മോസ്കോയിലെ ഒമാനി അംബാസഡറും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.