മസ്കത്ത്: അൽ അൻസാരി ടൂർസ് ആൻഡ് ട്രാവൽസും ജി.എഫ്.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജി.എഫ്.സി കപ്പ് ആറാമത് സീസൺ വെള്ളിയാഴ്ച് ഗൂബ്ര ജി.എഫ്.സി ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഒമാനിലെ പ്രമുഖ 16 പ്രവാസി ടീമുകളെ നാല് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽനിന്നും രണ്ടു ടീമുകൾ വീതം ക്വാർട്ടർ ഫൈനൽ പ്രവേശനം നേടും. കെ.എം.എഫ്.എയുടെ നിയന്ത്രണത്തിലാണ് കളികൾ സംഘടിപ്പിക്കുന്നത്.
മത്സരങ്ങൾക്ക് നിറം പകരാൻ നാട്ടിൽനിന്നും അഖിലേന്ത്യ താരങ്ങളും, ദുബൈ, സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരും പല ടീമുകൾക്കായി ഇറങ്ങും. ഗ്രൂപ് സ്റ്റേജ് മത്സരങ്ങൾക്കുശേഷം കുട്ടികൾക്കായി ഒമാനിലെ നിരവധി അക്കാദമികൾ തമ്മിലുള്ള മത്സരങ്ങളും ഉണ്ടായിരിക്കും.
കാണികൾക്ക് മികച്ച കളി കാണാനും ഒപ്പം മറ്റു വിനോദ പരിപാടികളും കൂടാതെ ടൂർണമെന്റ് സ്പോൺസേഴ്സ് ഭാഗ്യ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. വർഷങ്ങളായി പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ജി.എഫ്.സി ഒരുക്കുന്ന ഫുട്ബാൾ മത്സരം കാണുവാൻ നിരവധി കായിക പ്രേമികളുണ്ടാവും. ടോപ്പ് ടെൻ ബർക്കയാണ് പ്രമുഖ പ്രായോജികർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.