മത്ര: മത്ര സുന്നി സെന്റർ, ഇസ്ലാമിക് സെന്റര്‍ മത്ര എന്നിവയുടെ ആഭിമുഖ്യത്തിൽ ‘റബീഉൽ മവദ്ധ’ മീലാദ് ദിനാഘോഷം വിപുലമായി പരിപാടികളോടെ സംഘടിപ്പിച്ചു. മത്ര ഇഖ്റ മദ്റസ, സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ മുഖ്യ ആകര്‍ഷകമായി.
ഖാജ ഹുസൈൻ ദാരിമിയുടെ നേതൃത്വത്തിൽ “ഇഷ്ഖ് മജ്ലിസ്” പ്രവാചക പ്രകീർത്തനങ്ങളും നടന്നു. തുടർന്ന് മീലാദ് സമ്മേളനത്തില്ഷെയ്ഖ് അബ്ദുൽ റഹിമാൻ മുസല്യാർ അധ്യക്ഷത വഹിച്ചു.
അൻവർ ഹാജി മിലാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ഷാജുദ്ദീൻ ബഷീർ, കെ.എൻ.എസ് മൗലവി, സാദിഖ് ആഡൂർ, ശുഹൈബ് ഇസ്മയിൽ, റാഷിദ് കാപ്പാട്, സലീം കോർണിഷ്, ശക്കീർ ഫൈസി എന്നിവർ സംസാരിച്ചു. ഫസൽ മേക്കുന്ന് സ്വാഗതവും റിയാസ് കൊടുവള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.