മ​ല​ബാ​ര്‍ ഗോ​ള്‍ഡ്​ ഉ​ത്സ​വ സീ​സ​ണ്‍ ഓ​ഫ​ർ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റും ബോ​ളി​വു​ഡ് ന​ട​നു​മാ​യ അ​നി​ല്‍ ക​പൂ​ർ പ്ര​ഖ്യാ​പി​ക്കു​ന്നു

മ​ല​ബാ​ര്‍ ഗോ​ള്‍ഡ്​ ഉ​ത്സ​വ സീ​സ​ണ്‍ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു

മ​സ്ക​ത്ത്: മലബാര്‍ ഗോള്‍ഡ് ആൻഡ്​ ഡയമണ്ട്‌സ് ഉത്സവ സീസൺ ഓഫറുകള്‍ പ്രഖ്യാപിച്ചു. ബ്രാന്‍ഡ് അംബാസഡറും ബോളിവുഡ് നടനുമായ അനില്‍ കപൂറാണ് ഓഫറുകള്‍ പ്രഖ്യാപിച്ചത്. 5,00 ദിനാർ വിലയുള്ള വജ്രം, രത്നം ആഭരണങ്ങൾ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ്ണ നാണയം സൗജന്യമായി ലഭിക്കുന്നതാണ്​ ഓഫർ. 300 ദിനാർ വിലയുള്ള വജ്രാഭരണങ്ങളും, അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ അര ഗ്രാം സൗജന്യ സ്വര്‍ണ്ണ നാണയവും നേടാം.

ഉത്സവപ്പതിപ്പിന്‍റെ ഭാഗമായി സ്വര്‍ണ്ണാഭരങ്ങളുടെയും, വജ്രാഭരണങ്ങളുടെയും, അമൂല്ല്യ രത്‌നാഭരണങ്ങളുടെയും പ്രത്യേക ശേഖരവും ഫെസ്റ്റീവ് എഡിഷന്‍ എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്​. നവംബര്‍ 2 വരെ മലബാര്‍ ഗോള്‍ഡിന്‍റെ ഷോറൂമുകളിലുടനീളം ഈ പരിമിതകാല ഓഫര്‍ ലഭ്യമാകും.

മൈന്‍, എറ, പ്രെഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ തുടങ്ങിയ ഉപബ്രാന്‍ഡുകളുടെ വിശാലമായ ശ്രേണിയില്‍ 22കാരറ്റ് സ്വര്‍ണ്ണം, വജ്രം, അമൂല്ല്യ രത്‌നങ്ങള്‍ എന്നിവയില്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേക ഡിസൈനുകളും ലഭ്യമാണ്​. 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ സമകാലിക ഫാഷനില്‍ രൂപകല്‍പന ചെയ്ത ആകര്‍ഷകമായ ഡിസൈനുകളും അവതരിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Malabar Gold Festival Season Offer Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.