ഒ​മാ​ൻ ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ഒ​മാ​ൻ ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ ഓ​ണം ആ​ഘോ​ഷി​ച്ചു

മ​സ്ക​ത്ത്: മ​ല​യാ​ളി​യു​ടെ നാ​ട്ടു ന​ന്മ​യു​ടെ ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന ഓ​ർ​മ​ക​ളു​മാ​യി ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ ഒ​മാ​ൻ ഓ​ണം ആ​ഘോ​ഷി​ച്ചു. 'ആ​ർ​പ്പോ ഇ​ർ​റോ’ എ​ന്ന ​പേ​രി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ന​ട​ന്ന​ത്.

അ​ത്ത​പ്പൂ​വും, മാ​വേ​ലി​യും, ചെ​ണ്ട​മേ​ള​വും, തി​രു​വാ​തി​ര​യും, ഒ​പ്പ​ന​യും, വ​ടം​വ​ലി​യും, പാ​ട്ടും, ഡാ​ൻ​സും, രു​ചി​ക​ര​മാ​യ ഓ​ണ​സ​ദ്യ​യു​മാ​യി അം​ഗ​ങ്ങ​ൾ ഏ​വ​രും ഒ​ത്തു​കൂ​ടി. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് ഗോ​പി, ട്ര​ഷ​റ​ർ ദേ​വു അ​ഖി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജി​ത്ത് ബാ​ല​കൃ​ഷ്ണ​ൻ, ജോ​യി​ൻ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ബി​ജു കാ​ഞ്ഞൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളി​ൽ ഹ​രി​പ്പാ​ട് കൂ​ട്ടാ​യ്മ​യു​ടെ ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. പ​രി​പാ​ടി​യി​ലെ ടീം ​പാ​ർ​വ​ണ​യു​ടെ സാ​ന്നി​ധ്യ​വും പ്ര​ക​ട​ന​വും പ്രേ​ക്ഷ​ക​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.

ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഭാ​ഗ്യ​ശാ​ലി​ക​ളെ ക​ണ്ടെ​ത്തി സ​മ്മാ​നം ന​ൽ​കി​യ​തും ലേ​ലം വി​ളി​യും അം​ഗ​ങ്ങ​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും ഓ​ണ​ക്കോ​ടി വി​ത​ര​ണ​വും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് കൊ​ഴു​പ്പേ​കി. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റേ​ഴ്സുമാ​രാ​യ ശാ​ന്തി സ​ന​ലു, അ​നി​ൽ ക​ടൂ​രാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്​​ ​​നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Oman Haripad Koottayma celebrated Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.