മസ്കത്ത്: ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ സജീവപങ്കാളിത്തം കൊണ്ട് മലയാള സാഹിത്യത്തിന് അഭിമാനമായിമാറിയ അൽ ബാജ് ബുക്സിന് മലയാളം ഒമാൻ ചാപ്റ്ററിന്റെ സ്നേഹാദരം. 32 രാജ്യങ്ങളിൽനിന്നായി 826 പ്രസാധകർ പങ്കെടുത്ത പുസ്തകമേളയിൽ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ സാഹിത്യകൃതികളാൽ സമ്പന്നമായിരുന്നു അൽ ബാജ ബുക്സിന്റെ പവിലിയൻ.
പ്രവാസിമലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ അൽ ബാജ് ബുക്സിന്റെ പവിലിയനിൽ പ്രകാശനം ചെയ്യുകയുണ്ടായി. പതിറ്റാണ്ടുകളായി ഒമാനിൽ പുസ്തകവിതരണരംഗത്തും സാഹിത്യ, സാംസ്കാരിക രംഗത്തും സജീവമായിരിക്കുന്ന അൽ ബാജ് ബുക്സിന്റെ മാനേജിങ് ഡയറക്ടർ പി.എം. ഷൗക്കത്തലിയെ മലയാളം ഒമാൻ ചാപ്റ്ററിന്റെ പ്രശംസാപത്രം നൽകി ആദരിച്ചു.
അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ പവിലിയനിൽ നടന്ന ചടങ്ങിൽ മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ, ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത്, കോഓഡിനേറ്റർ രാജൻ കോക്കൂരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.