മസ്കത്ത്: ലോകത്തിലെ മികച്ച 500 ഹോട്ടലുകളുടെ പട്ടികയിൽ ഇടംപിടിച്ച് അൽ ബുസ്താൻ പാലസ്-റിറ്റ്സ് കാൾട്ടൺ ഹോട്ടലും. അമേരിക്കയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ട്രാവൽ പ്ലസ് ലെഷർ മാസികയുടെ പട്ടികയിലാണ് ഒമാെൻറ അഭിമാനസ്തംഭമായ അൽ ബുസ്താനെയും ഉൾപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം വർഷമാണ് ഇൗ പട്ടികയിൽ അൽ ബുസ്താൻ ഇടംപിടിച്ചത്.
8.1 ദശലക്ഷം വായനക്കാരുള്ള അമേരിക്കയിലെ ഏറ്റവും വലിയ ട്രാവൽ മാസികയാണ് ട്രാവൽ പ്ലസ് ലെഷർ. എല്ലാ വർഷവും മാസിക വായനക്കാരിൽനിന്ന് ലോകത്തിലെ മികച്ച സ്ഥലങ്ങൾ, സിറ്റി ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയവയെക്കുറിച്ച അഭിപ്രായങ്ങൾ സ്വരൂപിക്കാറുണ്ട്. ഇൗ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് വേൾഡ്സ് ബെസ്റ്റ് അവാർഡ്സ് സർവേ റിപ്പോർട്ടും ലോകത്തിലെ മികച്ച യാത്ര-വിനോദ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയും പ്രസിദ്ധീകരിക്കാറുള്ളത്. ലോകത്തിലെ ദശലക്ഷക്കണക്കിന് സഞ്ചാരികൾ ഏറ്റവും വിശ്വസനീയമായ ഒന്നായാണ് ട്രാവൽ പ്ലസ് ലെഷർ മാസികയുടെ സർവേയെ കണക്കിലെടുക്കുന്നത്.
വെല്ലുവിളിയുടെ ഇൗ സമയത്ത് ഏറെ സന്തോഷകരമായ ഒന്നാണ് ട്രാവൽ ലെഷർ മാസികയുടെ അംഗീകാരമെന്ന് അൽ ബുസ്താൻ പാലസ് ജനറൽ മാനേജർ നബീൽ അബ്ദുൽ വഹാബ് അൽ സദ്ജാലി പറഞ്ഞു. കഴിഞ്ഞ വർഷം ട്രാവൽ പ്ലസ് ലെഷർ മാസികയുടെ പശ്ചിമേഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും മികച്ച അഞ്ച് റിസോർട്ടുകളുടെ പട്ടികയിൽ അൽ ബുസ്താൻ പാലസ് ഇടംപിടിച്ചിരുന്നു. 2020ലെ വേൾഡ് ട്രാവൽ അവാർഡ്സിൽ ലോകത്തിലെ മുൻനിര രാജകീയ ഹോട്ടൽ, ഒമാനിലെ മുൻനിര ബീച്ച് റിസോർട്ട് തുടങ്ങി ആറോളം ബഹുമതികൾ അൽ ബുസ്താന്‍ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.