മസ്കത്ത്: അനധികൃത മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട കേസിൽ വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മസ്കത്തിലും ബാത്തിനയിലുമായി നിരവധി സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. അനധികൃതമായി വിദേശമദ്യം ശേഖരിച്ചുവെക്കുകയും വിൽപന നടത്തുകയും ചെയ്യുന്ന സ്ഥലങ്ങളിൽ കസ്റ്റംസിന് കീഴിലുള്ള ഡിപ്പാർട്ട്മെൻറ് ഒാഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്ക് അസസ്മെൻറ് വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വലിയ അളവിലുള്ള വിദേശമദ്യ ശേഖരം പിടിച്ചെടുക്കുകയും ഒന്നിലധികം വിദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആർ.ഒ.പി ട്വിറ്ററിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.