അൽ ജദീദ്​ എക്​സ്​ചേഞ്ച്​ സലാലയിൽ രക്​തദാന ക്യാമ്പ്​ സംഘടിപ്പിക്കുന്നു

മസ്​കത്ത്​: ഒമാനിലെ മുൻനിര ധനവിനിമയ സ്​ഥാപനമായ അൽ ജദീദ്​ എക്​സ്​ചേഞ്ച്​ സുൽത്താൻ ഖാബൂസ്​ ആശുപത്രിയുടെ സഹകരണത്തോടെ സലാലയിൽ രക്​തദാന ക്യാമ്പ്​ സംഘടിപ്പിക്കുന്നു. ഒക്​ടോബർ രണ്ടിന്​ രാവിലെ ഒമ്പത്​ മണി മുതൽ ബാങ്ക്​ മസ്​കത്തിനും ജി.ടി.സി ഒാഫീസിനും എതിർവശത്തുള്ള അൽ ജദീദ്​ എക്​സ്​ചേഞ്ചി​െൻറ ജൂലൈ സ്​ട്രീറ്റ്​ ബ്രാഞ്ചിലാണ്​ ക്യാമ്പ്​ നടക്കുക.


സാമൂഹിക പ്രതിബദ്ധത മുൻ നിർത്തി സംഘടിപ്പിച്ചുവരുന്ന പരിപാടികളുടെ ഭാഗമായാണ്​ ക്യാ​​െമ്പന്ന്​ അൽ ജദീദ്​ എക്​സ്​ചേഞ്ച്​ അധികൃതർ പത്രകുറിപ്പിൽ അറിയിച്ചു. രക്​തദാനത്തിലെ അമൂല്ല്യമായ ജീവനുകൾ രക്ഷിക്കാനുള്ള പ്രവർത്തനത്തിൽ സലാലയിലെ മുഴുവൻ സ്വദേശികളും വിദേശികളും ഭാഗമാകണമെന്നും ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. രക്​തദാനത്തിന്​ സന്നദ്ധരായവർക്ക്​ രണ്ടിന്​ രാവിലെ എട്ടുമണി മുതൽ നേരി​െട്ടത്തി പേരുകൾ രജിസ്​റ്റർ ചെയ്യാവുന്നതാണ്​. നേരി​െട്ടത്താൻ ബുദ്ധിമുട്ടുള്ളവർക്ക്​ 99102416 എന്ന നമ്പറിൽ വിളിച്ചും രജിസ്​റ്റർ ചെയ്യാവുന്നതാണ്​.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT