മസ്കത്ത്: ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ്യ അലുമ്നി അസോസിയേഷൻ ഒമാൻ ചാപ്റ്റർ പുനഃസംഘാടനം നടന്നു. ഓൺലൈനിൽ നടന്ന പരിപാടി അലുമ്നി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ. എ.എ. ഹലീം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശമീം ചൂനൂർ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് അസ്ഹർ സ്വാഗതവും അലുമ്നി വർക്കിങ് ജനറൽ സെക്രട്ടറി യു.ടി. മുഹമ്മദലി സമാപന പ്രസംഗവും നടത്തി. ഒമാൻ ചാപ്റ്റർ പുതിയ പ്രസിഡന്റായി മുഹമ്മദ് അസ്ഹറിനെയും ജനറൽ സെക്രട്ടറിയായി ടി. തൻവീറിനെയും തെരഞ്ഞെടുത്തു.
മറ്റുഭാരവാഹികൾ: അബ്ദുൽ അസീസ് കക്കോടി (വൈസ് പ്രസി), നൗഫർ (ജോ.സെക്ര), റാഷിദ് (ട്രഷ). തെരഞ്ഞെടുപ്പിന് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഡോ. എ.എ. ഹലീം നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.