മസ്കത്ത്: ബുറൈമിയിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ അമിത് നാരങ്. ബുറൈമി ഗവര്‍ണറേറ്റ് സന്ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു ആശയ വിനിമയം നടത്തിയത്.
വിവിധ വിഷയങ്ങള്‍ പ്രവാസികള്‍ അംബസാഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. വിദേശത്ത് ഇന്ത്യന്‍ സംസ്കാരവും മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും മികച്ച ബന്ധം വളര്‍ത്തിയെടുക്കുന്നതിനും ഇന്ത്യന്‍ എംബസി പ്രതിജ്ഞാബദ്ധമാണെന്ന് അമിത് നാരങ് പറഞ്ഞു.
അംബാസഡറുടെ ബുറൈമി സന്ദര്‍ശനത്തിന്റെ ഭാഗമായി ഓപണ്‍ ഹൗസും നടത്തിയിരുന്നു. ബുറൈമിയില്‍ പ്രവര്‍ത്തിക്കുന്ന ഒമാനിലെ ഏറ്റവും വലിയ പാല് ഉൽപാദന കേന്ദ്രമായ മസൂണ്‍ ഡയറിയിലെത്തിയ അംബാസഡറെ മാനേജ്മെന്റ് പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ഇവിടെ തൊഴിലെടുക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുമായി അംബാസഡർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.